ഖത്തർ : അതിഥികളായി ചെന്ന് ലോകകപ്പ് കാണാം
നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ. മലയാളികളടക്കമുള്ള നിരവധി ആരാധകർ ലോകകപ്പിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നു. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആരാധകരുടെ ആഗ്രഹം സഫലമാക്കിയിരിക്കുന്നു. പ്രവാസികൾക്ക് ഇനി അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അതിഥികളായി ഖത്തറിൽ പ്രവേശിപ്പിക്കാം. ഖത്തറിന്റെ വിസ ഓൺ അറൈവലിൽ വന്ന പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീട്ടിൽ താമസിച്ച് കാളി കാണാനാകുമോ എന്ന ആശങ്കയിലായിരുന്നു […]
;
നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ.
മലയാളികളടക്കമുള്ള നിരവധി ആരാധകർ ലോകകപ്പിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നു. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആരാധകരുടെ ആഗ്രഹം സഫലമാക്കിയിരിക്കുന്നു. പ്രവാസികൾക്ക് ഇനി അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അതിഥികളായി ഖത്തറിൽ പ്രവേശിപ്പിക്കാം.
ഖത്തറിന്റെ വിസ ഓൺ അറൈവലിൽ വന്ന പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീട്ടിൽ താമസിച്ച് കാളി കാണാനാകുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. മുൻകൂട്ടി താമസസൗകര്യത്തിനായുള്ള ഹോട്ടൽ ബുക്ക് ചെയ്യണം, ബന്ധുക്കളുടെ വീടുകളിൽ താമസിക്കുന്നതിൽ നിന്ന് വിലക്ക് തുടങ്ങിയവയായിരുന്നു പുതിയ നിയമം.
ആരാധകർക്കായി ഹോട്ടലുകൾ, ക്രൂയിസ് ഷിപ്പുകൾ തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നവർ ആശങ്കയിലായിരുന്നു.
മത്സരങ്ങൾക്കായുള്ള ടിക്കറ്റ് സ്വന്തമാക്കുക വഴി മാത്രം ഖത്തറിലേക്ക് പ്രവേശിക്കാൻ ആവുകയില്ല. ഫാൻ ഐഡിയായ ഹയ്യാകാർഡും സ്വന്തമാക്കണം. അതാണ് ഖത്തറിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് കാർഡ്. മത്സരം നടക്കുന്ന ദിവസങ്ങളിൽ സൗജന്യ യാത്രകളും, പൊതുഗതാത സൗകര്യങ്ങളും ഹയ്യാ കാർഡ് വഴി ലഭ്യമാകും.
താമസിക്കാൻ പോവുന്ന സ്ഥലവിവരങ്ങളടക്കം ആരാധകന്റെ മുഴുവാൻ വിവരങ്ങളും നൽകി വേണം അപേക്ഷ പൂർത്തിയാക്കാൻ.