വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി യുഎസ് : വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള വിസ സേവനങ്ങളെ പറ്റി വ്യക്തമാക്കി യുഎസ് എംബസിയിലെ കോണ്‍സുലര്‍കാര്യ മന്ത്രി ഡോണ്‍ ഹെഫ്ലിന്‍. കഴിഞ്ഞ വര്‍ഷം 62,000 സ്റ്റുഡന്റ് വിസകള്‍ വിതരണം ചെയ്തുവെന്നും ആ റെക്കോര്‍ഡ് ഈ വര്‍ഷം തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പ് വിസ നിരസിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 1 വരെയുള്ള കാലയളവില്‍ 15000 സ്ലോട്ടുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡ്രോപ്‌ബോസ് അപ്പോയിന്റ്മെന്റിന് അര്‍ഹതയുള്ളവരോ, വിസ ഉള്ളവരോ ആയ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുമായി (വിദ്യാര്‍ത്ഥികളായവര്‍) അമേരിക്കയിലേക്ക് പോവാം. ആദ്യമായി […]

Update: 2022-05-16 05:02 GMT
trueasdfstory

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള വിസ സേവനങ്ങളെ പറ്റി വ്യക്തമാക്കി യുഎസ് എംബസിയിലെ കോണ്‍സുലര്‍കാര്യ മന്ത്രി ഡോണ്‍ ഹെഫ്ലിന്‍. കഴിഞ്ഞ വര്‍ഷം...

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള വിസ സേവനങ്ങളെ പറ്റി വ്യക്തമാക്കി യുഎസ് എംബസിയിലെ കോണ്‍സുലര്‍കാര്യ മന്ത്രി ഡോണ്‍ ഹെഫ്ലിന്‍. കഴിഞ്ഞ വര്‍ഷം 62,000 സ്റ്റുഡന്റ് വിസകള്‍ വിതരണം ചെയ്തുവെന്നും ആ റെക്കോര്‍ഡ് ഈ വര്‍ഷം തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പ് വിസ നിരസിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 1 വരെയുള്ള കാലയളവില്‍ 15000 സ്ലോട്ടുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഡ്രോപ്‌ബോസ് അപ്പോയിന്റ്മെന്റിന് അര്‍ഹതയുള്ളവരോ, വിസ ഉള്ളവരോ ആയ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുമായി (വിദ്യാര്‍ത്ഥികളായവര്‍) അമേരിക്കയിലേക്ക് പോവാം. ആദ്യമായി ബി-2യ്ക്ക് വിസ അപേക്ഷിക്കുന്നവര്‍, ഡ്രോപ്പ്ബോക്സിന് യോഗ്യതയില്ലാത്തവര്‍ തുടങ്ങിയവര്‍ക്കുള്ള അപ്പോയ്ന്റ്‌മെന്റുകള്‍ ആഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ സിസ്റ്റത്തിലേക്ക് ചേര്‍ക്കപ്പെടും. പുതിയ വിസ അപേക്ഷകര്‍ക്കായി 2023 വരെ ധാരാളം അപ്പോയിന്റ്‌മെന്റുകള്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിസ ഇന്റര്‍വ്യൂ : ഇവയോര്‍ക്കാം

തിരഞ്ഞെടുത്തിരിക്കുന്ന കോഴ്സ് അല്ലെങ്കില്‍ വിദ്യാഭ്യാസ നിലവാരം അപേക്ഷകന്റെ കരിയര്‍ സുരക്ഷിതമാക്കി എങ്ങനെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുമെന്ന് വിസ ഇന്റര്‍വ്യൂ സമയത്ത് ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താന്‍ അപേക്ഷകര്‍ക്ക് കഴിയണം. ഉദ്ദേശിച്ച വിദ്യാഭ്യാസം നിങ്ങളുടെ ജീവിതവുമായി എങ്ങനെ യോജിക്കുന്നുവെന്ന് ഇന്റര്‍വ്യൂവില്‍ കൃത്യമായി വിശദീകരിക്കുക. ഒരു അപേക്ഷകന്റെ അക്കാദമിക് ട്രാക്കുകള്‍ മാറ്റുമ്പോഴോ നിലവിലുള്ളതിന്റെ അതേ തലത്തില്‍ രണ്ടാം ബിരുദം നേടുമ്പോഴോ ഈ വിശദീകരണങ്ങള്‍ നല്‍കേണ്ടി വരും. അപേക്ഷകര്‍ അവരുടെ എല്ലാ സാമ്പത്തിക രേഖകളും ഇന്റര്‍വ്യൂ സമയത്ത് കൊണ്ടുപോകണം.

വിസ അപ്പോയിന്റ്മെന്റുകള്‍ വാങ്ങുന്നതിനും അപേക്ഷയെ സഹായിക്കുന്നതിനും അപേക്ഷകര്‍ ഏജന്റുമാരെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് സുരക്ഷിതവും ആധികാരികത ഉറപ്പ് നല്‍കുന്നതുമായിരിക്കണം. കാരണം നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഏജന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പിശകുകള്‍ അപേക്ഷകനെ ബാധിക്കുകയും വിസ വിധിനിര്‍ണയത്തെ ബാധിക്കുകയും ചെയ്യും. ഡ്രോപ്പ്‌ബോക്‌സ് അപേക്ഷകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അപ്പോയിന്റ്‌മെന്റ് പൂര്‍ത്തിയായി ഏഴ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഒരു വിദ്യാര്‍ത്ഥിയുടെ കോഴ്സ് ആരംഭിക്കുന്നതിന് 120 ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ വിസ നല്‍കാന്‍ കഴിയൂ.

Tags:    

Similar News