എന്‍ആര്‍ഐ കള്‍ക്കും പെന്‍ഷന്‍പദ്ധതിയില്‍ ചേരാം, ഇ-എന്‍പിഎസ് അക്കൗണ്ട് തുടങ്ങാന്‍

  കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ (എന്‍പിഎസ്) എന്‍ആര്‍ഐകള്‍ക്കും അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാം. ജോലി ചെയ്യുന്ന കാലയളവില്‍ നിക്ഷേപം നടത്തുകയും വിരമിക്കുമ്പോള്‍ അടച്ച വിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനവും ഒപ്പം മാസപെന്‍ഷനും ലഭ്യമാക്കുന്ന പദ്ധതിയാണിത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (പിഎഫ്ആര്‍ഡിഎ) കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. എന്‍ആര്‍ഐകള്‍ക്ക് ഓണ്‍ലൈനായി ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഇ - എന്‍പിഎസ് മുഖേന റജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ്, പാന്‍ […]

Update: 2022-02-04 00:40 GMT
trueasdfstory

കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ (എന്‍പിഎസ്) എന്‍ആര്‍ഐകള്‍ക്കും അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാം. ജോലി...

 

കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ (എന്‍പിഎസ്) എന്‍ആര്‍ഐകള്‍ക്കും അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാം. ജോലി ചെയ്യുന്ന കാലയളവില്‍ നിക്ഷേപം നടത്തുകയും വിരമിക്കുമ്പോള്‍ അടച്ച വിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനവും ഒപ്പം മാസപെന്‍ഷനും ലഭ്യമാക്കുന്ന പദ്ധതിയാണിത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (പിഎഫ്ആര്‍ഡിഎ) കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. എന്‍ആര്‍ഐകള്‍ക്ക് ഓണ്‍ലൈനായി ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഇ - എന്‍പിഎസ് മുഖേന റജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് വേരിഫിക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. 18- 60 വയസ്സിനിടയില്‍ പ്രായമുള്ള വ്യക്തിയ്ക്ക് പദ്ധതിയില്‍ അംഗത്വം നേടാം. പദ്ധതിയില്‍ ഓണ്‍ലൈനായി എന്റോള്‍ ചെയ്യണമെങ്കില്‍ ഇവരുടെ മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം.

എന്‍ആര്‍ഐകള്‍ക്കുള്ള നിബന്ധനകള്‍

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അംഗത്വം ലഭിക്കുക.
ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം. ഇ-ബാങ്കിംഗ് സേവനം ആക്ടിവേറ്റ് ചെയ്ത ബാങ്ക് അക്കൗണ്ട് ആയിരിക്കണം.
ഇ-എന്‍പിഎസ് പദ്ധതിയില്‍ അംഗമാകുവാന്‍ 'ശ്രേണി രണ്ട്' അക്കൗണ്ട് ഉപയോഗിക്കുവാന്‍ പാടില്ല.

രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം

ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ വെബ്സൈറ്റ് ലിങ്കില്‍ കയറി ഇ-എന്‍പിഎസ് എന്ന ഓപ്ഷന്‍ എടുക്കുക. റെജിസ്ട്രേഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് 'ന്യൂ റെജിസ്ട്രേഷന്‍' തിരഞ്ഞെടുക്കുക.
അക്കൗണ്ട് വിഭാഗത്തില്‍ എന്‍ആര്‍ഐ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം 'റിപ്പാട്രിയബിള്‍' അല്ലെങ്കില്‍ 'നോണ്‍ റിപ്പാട്രിയബിള്‍' എന്നതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്യാനുള്ള രേഖ ഏതെന്ന ഓപ്ഷനില്‍ ആധാര്‍ കാര്‍ഡ് എന്നത് തിരഞ്ഞെടുക്കുക. പാസ്പോര്‍ട്ട് നമ്പറും ആധാര്‍ നമ്പറും നല്‍കിയ ശേഷം ഒടിപി ലഭിക്കുന്നതിന് വേണ്ട ബട്ടണ്‍ സെലക്ട് ചെയ്യുക. ആധാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി ലഭിക്കുക.

ബാങ്ക് വേരിഫിക്കേഷനായി കൊടുത്തിട്ടുള്ള ലിസ്റ്റില്‍ നിന്നും നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക. ശേഷം എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ടിന്റെ വിവരങ്ങള്‍ നല്‍കുക (റിപ്പാട്രിയബിള്‍ ഇ-എന്‍പിഎസ് അക്കൗണ്ടുകള്‍ക്ക്). നോണ്‍ - റിപ്പാട്രിയബിള്‍ ഇ-എന്‍പിഎസ് അക്കൗണ്ടുകള്‍ക്കാണെങ്കില്‍ ലിസ്റ്റില്‍ നിന്നും ഏത് ബാങ്കാണെന്ന് തിരഞ്ഞെടുത്ത ശേഷം എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ട് വിവരങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കാം. വ്യക്തിയുടെ മറ്റ് വിവരങ്ങള്‍ ഫോട്ടോ എന്നിവ ആധാര്‍ ഡാറ്റാബേസില്‍ നിന്നും ശേഖരിച്ച് ഓണ്‍ലൈന്‍ ഫോമില്‍ ചേര്‍ത്തിരിക്കും. തുടര്‍ന്ന് വരുന്ന ടാബുകളില്‍ ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ പൂരിപ്പിക്കണം.

ഇ-എന്‍പിഎസിനായി വ്യക്തിഗത വിവരങ്ങള്‍ നല്‍കുമ്പോള്‍ ഇതുകൂടി ഓര്‍ക്കാം

നിങ്ങളുടെ പേര് നല്‍കാന്‍ ഫസ്റ്റ് നെയിം, ലാസ്റ്റ് നെയീം എന്നീ രണ്ട് ബോക്സുകള്‍ തന്നിരിക്കും. അച്ഛന്റെയും അമ്മയുടേയും പേര് രേഖപ്പെടുത്തുന്നതിനും പ്രത്യേക ബോക്സുകളുണ്ട്.

ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും നല്‍കി കഴിഞ്ഞാല്‍ ഉടന്‍ നല്‍കേണ്ടത് നിങ്ങളുടെ ആധാര്‍ നമ്പറാണ്. ജനന തീയതി രേഖപ്പെടുത്തുന്നതിനാടൊപ്പം ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്നും ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖ ഏതെന്ന് തിരഞ്ഞെടുക്കുകയും വേണം.

ശേഷം 'ജനറേറ്റ് അക്നോളജ്മെന്റ് നമ്പര്‍' എന്ന ഓപ്ഷന്‍ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്നും തിരഞ്ഞെടുക്കുക.
പിന്നീട് വരുന്ന ടാബുകളിലെ വിവരങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ ഇത്തരത്തില്‍ ലഭിക്കുന്ന നമ്പര്‍ ഉപയോഗിക്കാം.

വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആധാര്‍ ഡാറ്റാബേസില്‍ നിന്നും ശേഖരിക്കുകയാണ് ചെയ്യുക. അതിനാല്‍ തന്നെ അത് തിരുത്താന്‍ സാധിക്കില്ല എന്ന കാര്യം മറക്കരുത്.

വിവരങ്ങള്‍ പൂര്‍ണ്ണമായി നല്‍കിയ ശേഷം സേവ് ആന്‍ഡ് പ്രൊസീഡ് എന്ന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

അക്കൗണ്ട് വിവരങ്ങള്‍

തൊഴില്‍ എന്താണെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങളും ഡ്രോപ് ഡൗണ്‍ മെനുവിലെ ഓപ്ഷന്‍ വഴി രേഖപ്പെടുത്തണം.

ബാങ്കിന്റെ പേര് നല്‍കുമ്പോള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത പേര് ശരിയാണെന്ന് ഉറപ്പാക്കുക.

ഓപ്ഷനില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ബാങ്കുകളുടേയും പേരുകള്‍ ഇ-എന്‍പിഎസ് വെബ്സൈറ്റില്‍ കൃത്യമായി നല്‍കിയിരിക്കും.

നോമിനേഷന്‍ വിവരങ്ങള്‍

നോമിനേഷനായി 'പെന്‍ഷന്‍ ഫണ്ട് മാനേജര്‍' എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് നിക്ഷേപ രീതി ഏതാണെന്ന് തിരഞ്ഞെടുക്കാം (ആക്ടീവ് അല്ലെങ്കില്‍ ഓട്ടോ എന്നിങ്ങനെ രണ്ടെണ്ണം തന്നിരിക്കും)
ആക്ടീവ് ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ ഓരോ അസ്സറ്റ് ക്ലാസ് വിനിയോഗം സംബന്ധിച്ച അനുപാതം എത്രയെന്നും വ്യക്തമാക്കണം. മൂന്നു പേരെ നോമിനിയാക്കുവാനും ഓരോരുത്തര്‍ക്കുമുള്ള ഓഹരി വിഹിതം എത്രയെന്നും രേഖപ്പെടുത്താന്‍ സാധിക്കുന്നതാണ്.

ഫോട്ടോയും ഒപ്പും

ആധാര്‍ ഡാറ്റാബേസില്‍ നിന്നും എടുത്തതിന് പുറമേ വേറെ ഫോട്ടോ അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ സ്‌കാന്‍ ചെയ്ത ഫോട്ടോ സമര്‍പ്പിക്കാം. ഇത്തരത്തില്‍ ഒപ്പ് സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുവാനും സാധിക്കും. (ഇവ jpg ഫോര്‍മാറ്റിലുള്ളതും 4 കെബിയ്ക്കും 12 കെബിയ്ക്കും ഇടയില്‍ സൈസുള്ളതും ആയിരിക്കണം).

പേയ്മെന്റ വിവരങ്ങള്‍ അറിയാം

കുറഞ്ഞത് 500 രൂപയാണ് പ്രാഥമിക വിഹിതമായി നല്‍കേണ്ടത് (ഓണ്‍ലൈനായി അടയ്ക്കണം).
പേയ്മെന്റ് വിവരങ്ങള്‍ നല്‍കിയതിന് പിന്നാലെ പേയ്മെന്റ് ഗേറ്റ് വേ പേജിലേക്ക് എത്തും.

പേയ്മെന്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം പെര്‍മനന്റ റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (പിആര്‍എഎന്‍) ലഭിക്കും.

റിപ്പാട്രിയബിള്‍ ഇ-എന്‍പിഎസ് എന്‍ആര്‍ഐ അക്കൗണ്ടാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ റെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കൊടുത്ത ബാങ്ക് അക്കൗണ്ടില്‍ നിന്നും വേണം വരിസംഖ്യ അടയ്ക്കേണ്ടത്.
നോണ്‍ റിപ്പാട്രിയബിള്‍ ഇ-എന്‍പിഎസ് എന്‍ആര്‍ഐ അക്കൗണ്ടാണെങ്കില്‍ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് വരിസംഖ്യ അടയ്ക്കാം.

 

Tags:    

Similar News