എഴുന്നേല്‍ക്കാന്‍ മടിയനായ നായ്ക്കുട്ടി, ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന്റെ പൊരുളെന്ത് ?

നിലവില്‍ ആഗോളതലത്തില്‍ കോര്‍പ്പറേറ്റുകള്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കം കമ്പനി മേധാവികള്‍ക്ക് സൃഷ്ടിക്കുന്ന പിരിമുറുക്കവും ഈ പോസ്റ്റിലുണ്ടോ എന്ന സംശയവും ഇപ്പോള്‍ ഉയരുന്നുണ്ട്.;

Update: 2022-11-20 05:23 GMT
anand mahindra tweet

anand mahindra tweet 

  • whatsapp icon

ട്വീറ്റുകളിലൂടെ ആശയങ്ങളുടെ ഒരു കടല്‍ തന്നെ കാട്ടിത്തരുന്ന വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മിക്കവാറും വീഡിയോ ക്ലിപ്പിംഗുകളും ഒപ്പം രണ്ടു വരിയും ചേര്‍ത്തുള്ള ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെക്കാറുള്ളത്. അതിന് ലക്ഷക്കണക്കിനാളുകളില്‍ നിന്നും പ്രതികരണവും ലഭിക്കും.

കൗതുകമുളവാക്കുന്ന ഇത്തരം ട്വീറ്റുകള്‍ക്ക് പിന്നില്‍ മികച്ചൊരു സന്ദേശവും അദ്ദേഹം ഒളിപ്പിക്കാറുണ്ട്. അത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ് അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ച ട്വീറ്റ്.

ബെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു നായ മടിയോടു കൂടി എഴുന്നേല്‍ക്കുന്നതും. പിന്നീട് ഇഴഞ്ഞ് തറയിലേക്ക് വീഴുന്നതും അവിടെ തന്നെ കിടക്കുന്നതുമാണ് ഏതാനും സെക്കണ്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നത് ഇങ്ങനെയല്ലെന്നും എന്നാല്‍ ആഴ്ച്ചയിലെ അവസാന ദിവസം ഇങ്ങനെയാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.



എന്നാല്‍ നിലവില്‍ ആഗോളതലത്തില്‍ കോര്‍പ്പറേറ്റുകള്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കം കമ്പനി മേധാവികള്‍ക്ക് സൃഷ്ടിക്കുന്ന പിരിമുറുക്കവും ഈ പോസ്റ്റിലുണ്ടോ എന്ന സംശയവും ഇപ്പോള്‍ ഉയരുന്നുണ്ട്. വ്യത്യസ്തമായ കാര്യങ്ങളെ വളരെ ലളിതമാക്കി അവതരിപ്പിക്കുന്ന ശൈലിയാണ് ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റുകളിലുള്ളത്.

വീഡിയോയില്‍ കാണിയ്ക്കുന്ന മുറി ആനന്ദ് മഹീന്ദ്രയുടെ വീട്ടിലേതാണോ അതോ മറ്റാരുടെയെങ്കിലും വീടാണോ എന്നതില്‍ വ്യക്തതയില്ല. ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം മൂന്നു ലക്ഷം വ്യൂസാണ് ട്വീറ്റിന് ലഭിച്ചത്.

Tags:    

Similar News