മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി വഴി 1 കോടി രൂപ നേടാന്‍ എത്ര കാലമെടുക്കും
- പ്രതിമാസം 10,000 രൂപ വഴി 12 ശതമാനം വാര്‍ഷിക ആദായം ലഭിക്കുന്ന ഫണ്ടില്‍ നിക്ഷേപിക്കുന്ന വ്യക്തിക്ക് 20 വര്‍ഷവും ഒരു മാസവും നിക്ഷേപം തുടര്‍ന്നാല്‍ ഒരു കോടി രൂപ സ്വന്തമാക്കാം
;

വിവിധ ലക്ഷ്യങ്ങളോടെ നിക്ഷേപം ആരംഭിക്കുന്നവരുണ്ടാകും. ഒരു കോടി രൂപ സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് സുരക്ഷിതമായി മാസ തവണകളായി നിക്ഷേപിക്കാന്‍ സാധിക്കുന്നൊരു മാര്‍ഗം മ്യൂച്വല്‍ ഫണ്ടും സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുമാണ്. ഇവിടെ ഒരു കോടി എന്നത് വലിയൊരു തുകയാണെങ്കിലും ഓരോരുത്തര്‍ക്കും സാധിക്കാവുന്ന ചെറിയ തുകയില്‍ നിന്ന് തുടങ്ങിയാലും ഈ സംഖ്യയിലേക്ക് എത്താന്‍ സാധിക്കും. 10,000 രൂപ മുതല്‍ വിവിധ പ്രതിമാസ എസ്‌ഐപികളില്‍ എത്ര കാലത്തെ നിക്ഷേപം വഴി ഒരു കോടി രൂപ നേടാന്‍ സാധിക്കും എന്ന് കണക്കാക്കാം. 12 ശതമാനം വാര്‍ഷിക ആദായം പരിഗണിച്ചുള്ള കണക്കാണിത്.
പ്രതിമാസ എസ്‌ഐപി
പ്രതിമാസം 10,000 രൂപ വഴി 12 ശതമാനം വാര്‍ഷിക ആദായം ലഭിക്കുന്ന ഫണ്ടില്‍ നിക്ഷേപിക്കുന്ന വ്യക്തിക്ക് 20 വര്‍ഷവും ഒരു മാസവും നിക്ഷേപം തുടര്‍ന്നാല്‍ ഒരു കോടി രൂപ സ്വന്തമാക്കാം. 20,000 രൂപ പ്രതിമാസ എസ്‌ഐപി തിരഞ്ഞെടുത്താല്‍ തുടര്‍ച്ചയായി 15 വര്‍ഷം നിക്ഷേപിച്ചാലാണ് ഒരു കോടി രൂപയിലെത്തുന്നത്. പ്രതിമാസ എസ്ഐപി 30,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് നിക്ഷേപ കാലാവധി 12 വര്‍ഷമായി ചുരുങ്ങും. 12 വര്‍ഷം കൊണ്ട് ഒരു കോടി നേടാം. 40,000 രൂപ മാസത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നൊരു വ്യക്തിക്ക് 10 വര്‍ഷവും ആറ് മാസവും മാത്രമാണ് ആറ് കോടി രൂപ നേടാന്‍ വേണ്ടി വരുന്നത്. 12 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിക്കുന്നൊരു ഫണ്ടില്‍ 50,000 രൂപ പ്രതിമാസ എസ്‌ഐപി ചെയ്യുന്നൊരാള്‍ക്ക് ഒന്‍പത് വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം.
എസ്‌ഐപി തുക ടോപ്പ്അപ്പ് ചെയ്താല്‍
വര്‍ഷത്തില്‍ നിക്ഷേപത്തിനൊപ്പം എസ്‌ഐപി തുക ഉയര്‍ത്തുന്ന സംവിധാനമാണ് എസ്‌ഐപി ടോപ്പ്അപ്പ്. വര്‍ഷത്തില്‍ പ്രതിമാസ എസ്‌ഐപിയുടെ നിശ്ചിത ശതമാനം ഉയര്‍ത്തി കൊണ്ടു വരുന്നൊരു നിക്ഷേപ രീതിയാണിത്. വരുമാനം കൂടുന്നതിന് അനുസരിച്ച് നിക്ഷേപം ഉയര്‍ത്താന്‍ ഇതു വഴി സഹായിക്കും.
എസ്‌ഐപി തുക 5 ശതമാനം ടോപ്പ്അപ്പ് ചെയ്താല്‍
12 ശതമാനം ആദായം പ്രതീക്ഷിക്കുന്ന ഫണ്ടില്‍ 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി ആരംഭിക്കുന്നതിനൊപ്പം വര്‍ഷത്തില്‍ 5% തുക ടോപ്പ്അപ്പ് ചെയ്താല്‍ ഒരു കോടി സമ്പാദിക്കാന്‍ 17 വര്‍ഷം 10 മാസവുമാണ് വേണ്ടി വരുന്നത്. 20,000 രൂപയുടെ പ്രതിമാസ എസ്‌ഐപിയില്‍ 5 ശതമാനം ടോപ്പ്അപ്പ് ചെയ്താല്‍ 13 വര്‍ഷവും അഞ്ച് മാസവുമുള്ള എസ്‌ഐപി വഴി ഒരു കോടി സമ്പാദിക്കാം. 30,000 രൂപയുടെ പ്രതിമാസ എസ്‌ഐപിക്കൊപ്പം 5 ശതമാനം വാര്‍ഷിക ടോപ്പ്അപ്പ് ചെയ്യാന്‍ സാധിച്ചാല്‍ 11 വര്‍ഷം കൊണ്ട് ഒരു കോടി നേടാം. 40,000 രൂപയുടെ പ്രതിമാസ എസ്‌ഐപിയും ടോപ്പ് അപ്പും ചേരുമ്പോള്‍ നിക്ഷേപ കാലാവധി ഒന്‍പത് വര്‍ഷം ആറ് മാസം കൊണ്ട് ഒരു കോടി രൂപ നേടാം. 50,000 രൂപയുടെ എസ്ഐപി ആരംഭിച്ച് അഞ്ച് ശതമാനം ടോപ്പ് അപ്പ് ചെയ്യുന്നൊരാള്‍ക്ക് ഒരു കോടി രൂപ സമ്പാദിക്കാന്‍ എട്ട് വര്‍ഷവും നാല് മാസവും മതിയാകും.
എസ്‌ഐപി 10 ശതമാനം ടോപ്പ്അപ്പ് ചെയ്താല്‍
10,000 രൂപയുടെ പ്രതിമാസ എസ്ഐപിക്കൊപ്പം വര്‍ഷത്തില്‍ 10 ശതമാനം ടോപ്പ്അപ്പ് ചെയ്താല്‍ 12 ശതമാനം വാര്‍ഷിക ആദായം ലഭിക്കുമ്പോള്‍ 15 വര്‍ഷം 10 മാസം കൊണ്ട് ഒരു കോടി രൂപയിലെത്താന്‍ സാധിക്കും. 20,000 രൂപയുടെ എസ്ഐപി ആരംഭിച്ച് വര്‍ഷത്തില്‍ 10 ശതമാനം ടോപ്പ്അപ്പ് ചെയ്യുമ്പോള്‍ 12 വര്‍ഷഷം കൊണ്ട് ഒരു കോടി രൂപ നേടാം. ഒരു കോടി നേടാനായി പ്രതിമാസം 30,000 രൂപയുടെ എസ്ഐപിക്കൊപ്പം ടോപ്പ്അപ്പ് ചെയ്യന്നൊരു വ്യക്തിക്ക് 10 വര്‍ഷം കൊണ്ട് ലക്ഷ്യത്തിലെത്താം. 40,000 രൂപയുടെ എസ്ഐപിക്കൊപ്പം പ്രതിവര്‍ഷം 10 ശതമാനം എസ്‌ഐപി ടോപ്പ്അപ്പ് ചെയ്താല്‍ എട്ട് വര്‍ഷം എട്ട് മാസത്തിനുള്ളില്‍ ഒരു കോടി രൂപയിലെത്താന്‍ സാധിക്കും. മാസം 50,000 രൂപ എസ്ഐപിയും വര്‍ഷത്തില്‍ 10 ശതമാനം ടോപ്പ്അപ്പും ചെയ്യുന്ന നിക്ഷേപകന് 12 ശതമാനം ആദായം ലഭിക്കുമ്പോള്‍ ഏഴ് വര്‍ഷം എട്ട് മാസത്തിനുള്ളില്‍ ഒരു കോടി രൂപ നേടാന്‍ സാധിക്കും.