പ്രധാനമന്ത്രി ജന്‍ ധന്‍ യോജന: ബാങ്ക് അക്കൗണ്ട് തുടങ്ങാം സീറോ ബാലന്‍സില്‍, മറ്റനവധി പ്രയോജനങ്ങളും

  • ജന്‍ ധന്‍ യോജന അക്കൗണ്ട് ഓണ്‍ലൈനില്‍ എളുപ്പത്തില്‍ തുറക്കാന്‍ സാധിക്കും. ഇതിനായി ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമായ ഓണ്‍ലൈന്‍ അപേക്ഷാ ഫോം ആക്സസ് ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്

Update: 2023-02-26 11:15 GMT

2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അഥവാ ജങഖഉഥ. താഴ്ന്ന വിഭാഗത്തിലും ദുര്‍ബല വിഭാഗത്തിലും പെട്ട ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഒരു സ്‌കീമാണിത്. എല്ലാ വ്യക്തികളെയും ബാങ്ക് അക്കൗണ്ട് ഓപ്പണിങ്ങിന്റെ കീഴില്‍ കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. മാത്രമല്ല ഇതുവഴി ഓരോ വ്യക്തികള്‍ക്കും ബാങ്കിങ്, സേവിംഗ്, ഡെപ്പോസിറ്റ് അക്കൗണ്ട്, പണമടയ്ക്കല്‍, പെന്‍ഷന്‍ തുടങ്ങിയ സേവനങ്ങളിലേക്ക് ആക്സസ് ചെയ്യാന്‍ കഴിയുന്നു.

ഈ സ്‌കീമിനു കീഴില്‍ ഏതൊരു വ്യക്തിക്കും സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കാം. ബാങ്ക് മിത്ര എന്നറിയപ്പെടുന്ന കറസ്പോണ്ടന്റ് ബാങ്കിലോ ബാങ്ക് ശാഖയിലോ ഈ പദ്ധതിയുമായി ബന്ധപ്പെട്ട അക്കൗണ്ട് തുടങ്ങാവുന്നതാണ്. ചെക്ക്ബുക്ക് ആവശ്യമെങ്കില്‍ മാത്രം മിനിമം ബാലന്‍സുമായുള്ള വ്യവസ്ഥകള്‍ പാലിച്ചാല്‍ മതി.

പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയ്ക്കുള്ള യോഗ്യതകള്‍

1. സ്‌കീമിനു കീഴില്‍ അക്കൗണ്ട് തുടങ്ങുന്നവര്‍ ഇന്ത്യന്‍ പൗരന്മാര്‍ ആയിരിക്കണം.

2. പത്ത് വയസിന് മുകളിലുള്ളവര്‍ക്ക് ഇതിനു കീഴില്‍ അക്കൗണ്ട് തുറക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് രക്ഷിതാക്കളായിരിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മാസത്തില്‍ 4 തവണ പണം പിന്‍വലിക്കാന്‍ കഴിയുന്ന റുപേ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

3. ഇതിനകം നിലവിലുള്ള സേവിംഗ്സ് അക്കൗണ്ട് ഈ സ്‌കീമിന് കീഴിലേക്ക് മാറ്റാന്‍ സാധിക്കും.

4. വ്യക്തികള്‍ക്ക് അവരുടെ പൗരത്വം സ്ഥാപിക്കുന്നതിനുള്ള രേഖകളൊന്നും ഇല്ലെങ്കില്‍, മറ്റൊരു പ്രശ്നവുമില്ലെങ്കില്‍ അക്കൗണ്ട് തുറന്ന തീയതി മുതല്‍ 12 മാസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചുകൊണ്ട് സ്ഥിരമായി ചെയ്യാവുന്ന ഒരു താല്‍ക്കാലിക അക്കൗണ്ട് തുറക്കാന്‍ ഈ വ്യക്തികള്‍ക്ക് അനുവാദമുണ്ട്.

സ്‌കീം ഓഫ്ലൈനായി അപേക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍

1. അക്കൗണ്ട് തുറക്കുന്നതിന് വേണ്ടി വ്യക്തികളുടെ അഡ്രസ് ശരിയാണോ എന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ആവശ്യമാണ്.

2. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍), വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും.

3. അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം. അഥവാ ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍, ആദ്യം അതിനായി രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് കാര്‍ഡ് സമര്‍പ്പിക്കുകയും വേണം.

4. അക്കൗണ്ട് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും സമര്‍പ്പിക്കേണ്ടതുണ്ട്.

മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ലെങ്കിലും മറ്റൊരു തടസവും വന്നില്ലെങ്കില്‍ താല്‍ക്കാലികമായി അക്കൗണ്ട് തുറക്കാന്‍ കഴിയുന്നതാണ്.

PMJDY സ്‌കീമിന് കീഴില്‍ അക്കൗണ്ട് തുറക്കുന്നതിന്, ഒരു വ്യക്തിക്ക് അടുത്തുള്ള ബാങ്ക് ശാഖയോ ബാങ്ക് മിത്ര എന്നറിയപ്പെടുന്ന കറസ്പോണ്ടന്റ് ബാങ്കോ സന്ദര്‍ശിക്കാം. വ്യക്തികള്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ നടത്തുന്ന ക്യാമ്പില്‍ സ്വയം എന്റോള്‍ ചെയ്തുകൊണ്ട് അവരുടെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കഴിയും.

താല്‍ക്കാലിക അക്കൗണ്ടിന്റെ കാലാവധി 12 മാസമാണ്. ഈ കാലാവധിക്ക് ശേഷം, വ്യക്തികള്‍ സാധുവായ ഐഡന്റിറ്റി പ്രൂഫിന് അപേക്ഷിച്ച രേഖ നല്‍കിയാല്‍, അക്കൗണ്ട് 12 മാസത്തേക്ക് കൂടി തുടരാന്‍ അനുവദിക്കും.

അക്കൗണ്ട് ഓണ്‍ലൈനില്‍ എളുപ്പത്തില്‍ തുറക്കാം

ജന്‍ ധന്‍ യോജന അക്കൗണ്ട് ഓണ്‍ലൈനില്‍ എളുപ്പത്തില്‍ തുറക്കാന്‍ സാധിക്കും. ഇതിനായി ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമായ ഓണ്‍ലൈന്‍ അപേക്ഷാ ഫോം ആക്സസ് ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്. അപേക്ഷാ ഫോം ജങഖഉഥ യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. ഫോം പൂരിപ്പിതിനു ശേഷം ആവശ്യമായ രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കാം. ഈ അപേക്ഷാ ഫോമിനെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ അക്കൗണ്ട് ഓപ്പണിംഗ് അപേക്ഷാ ഫോം എന്നാണ് പറയുന്നത്.

സ്‌കീമിന്റെ പ്രയോജനങ്ങള്‍

1. ഈ സ്‌കീമിന് കീഴിലുള്ള അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണമെന്നില്ല. ചെക്ക് ഉപയോഗിക്കുന്നവരാണെങ്കില്‍ മാത്രം മിനിമം ബാലന്‍സ് ഉണ്ടായാല്‍ മതി.

2. ഏകദേശം ആറ് മാസത്തേക്ക് ബാങ്ക് അക്കൗണ്ട് നല്ല രീതിയില്‍ നിലനിര്‍ത്താന്‍ കഴിയുകയാണെങ്കില്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം നല്‍കുന്നതാണ്.

3. ഈ ബാങ്ക് അക്കൗണ്ടുള്ള വ്യക്തികള്‍ക്ക് പുതിയ റുപേ സ്‌കീം അനുസരിച്ച് ഏകദേശം 1 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നതാണ്.

4. 2014 ഓഗസ്റ്റ് 20 നും 2015 ജനുവരി 31 നും ഇടയിലാണ് അക്കൗണ്ട് ആരംഭിച്ചതെങ്കില്‍, മൊത്തത്തിലുള്ള ലൈഫ് കവര്‍ ഏകദേശം 30,000 രൂപ അക്കൗണ്ടിന്റെ ഗുണഭോക്താവ് മരണമടഞ്ഞാല്‍ ഓഫര്‍ ചെയ്യുന്നുണ്ട്.

5. നല്‍കിയിരിക്കുന്ന സ്‌കീമിന് കീഴില്‍, പെന്‍ഷന്‍ പ്രവേശനവും ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നു.

6.അക്കൗണ്ട് ഉടമ ഏതെങ്കിലും സര്‍ക്കാര്‍ അധിഷ്ഠിത പദ്ധതിയുടെ ഗുണഭോക്താക്കളാണെങ്കില്‍, അവര്‍ക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ എന്ന ഓപ്ഷനും പ്രധാനം ചെയ്യുന്നുണ്ട്.

7. 5,000 രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം വീട്ടിലെ ഒരൊറ്റ അക്കൗണ്ടിലേക്ക് വാഗ്ദാനം ചെയ്യുന്നു. മിക്ക കേസുകളിലും, നല്‍കിയിരിക്കുന്ന സൗകര്യം വീട്ടിലെ സ്ത്രീകള്‍ക്കാണ് നല്‍കുന്നത്.

എന്തിന് ജന്‍ധന്‍ അക്കൗണ്ട്

1. ഈ സ്‌കീമിന് കീഴില്‍ തുറക്കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക കൈവശം വയ്ക്കണമെന്നത് നിര്‍ബന്ധമല്ല. വ്യക്തികള്‍ക്ക് സീറോ ബാലന്‍സ് നിലനിര്‍ത്താനും കഴിയും എന്നതുതന്നെയാണ ്ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

2. സ്‌കീമിന് കീഴില്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 4 ശതമാനം പലിശ ലഭിക്കുന്നു.

3. 1 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഈ സ്‌കീം നല്‍കുന്നു.

4. അക്കൗണ്ട് ഉടമയുടെ മരണത്തില്‍ ഗുണഭോക്താവിന് നല്‍കേണ്ട 30,000 രൂപയുടെ ലൈഫ് പരിരക്ഷ നല്‍കുന്നു.

5. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ഈ അക്കൗണ്ടിലേക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.

6. വ്യക്തികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനുമായി ബന്ധപ്പെട്ട സ്‌കീമുകളും നേടാന്‍ ഇതിലൂടെ സാധിക്കുന്നു.

Tags:    

Similar News