ഇത്തിരി കുഞ്ഞന്‍ തരും ഒത്തിരി പണം; ബോണ്‍സായ് ചെടിയുണ്ടാക്കി നേടാം ലക്ഷങ്ങള്‍
- ലക്ഷങ്ങള്‍ വരുമാനം നേടാം ബോണ്‍സായി ചെടി കൃഷിയിലൂടെ
20,000 രൂപയ്ക്ക് ബിസിനസ് തുടങ്ങി ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാവുന്ന മേഖലയാണ് ബോണ്‍സായി ചെടി കൃഷി. ഇത്തരം ചെടികള്‍ക്കു മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുണ്ട്. അലങ്കാരം കൂടാതെ വാസ്തുവിദ്യയ്ക്കും ബോണ്‍സായി ചെടികള്‍ ഉപയോഗിക്കുന്നുണ്ട്. ബോണ്‍സായി ചെടികളുടെ കൃഷിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും അനുവദിക്കുന്നുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല.
വില 200 രൂപ മുതല്‍ 2,500 വരെ
കുഞ്ഞനായതിനാല്‍ വീടുകളിലും ഓഫീസുകളിലും ബോണ്‍സായി ചെടികള്‍ സൂക്ഷിക്കുന്നവര്‍ ഇന്ന് ഏറിവരുകയാണ്. ഒരു ചെടിക്ക് 200 രൂപ മുതല്‍ 2,500 വരെ ലഭിക്കും. കാലപ്പഴക്കം വരുംതോറും ബോണ്‍സായി ചെടികള്‍ക്ക് വില കൂടും.
ബോണ്‍സായ്
വന്‍മരങ്ങളുടെ രൂപഭംഗി നഷ്ട്ടപ്പെടാതെ വളര്‍ച്ച നിയന്ത്രിച്ച് ഒരു ചെടിച്ചട്ടിയില്‍ ഒതുങ്ങുന്ന രീതിയില്‍ വളര്‍ത്തുന്ന രീതിയാണ് ബോണ്‍സായ്. ചൈനയാണ് ബോണ്‍സായി ചെടികളുടെ ജന്മദേശം. പിന്നീട് ജപ്പാനിലും ഈ വിദ്യയെത്തി പ്രചാരം നേടി. അരയാല്‍, പേരാല്‍, വാളന്‍ പുളി, കശുമാവ്, മാവ്, പ്ലാവ് തുടങ്ങിയവയെല്ലാം ബോണ്‍സായി കൃഷിക്ക് അനുയോജ്യമാണ്.
കൃഷി ഇങ്ങനെ
ആഴം കുറഞ്ഞ പരന്ന ചട്ടികളാണ് ബോണ്‍സായി കൃഷിക്ക് നല്ലത്. മണ്ണും ജൈവവളവും ചേര്‍ത്താണ് തൈകള്‍ നടേണ്ടത്. ചെടി നടുമ്പോള്‍ തായ് വേര് മുറിച്ചുമാറ്റണം. വിത്തിട്ട് മുളപ്പിച്ച ചെടി ബോണ്‍സായി രൂപത്തിലാകാന്‍ 15-20 വര്‍ഷമെടുക്കും. നേര്‍ലംബരീതി(ചൊക്കന്‍), ചുരുളന്‍ രീതി (കിയോക്കു), ചെരിഞ്ഞ രീതി (ഷാക്കന്‍), വളഞ്ഞു പിരിയന്‍ രീതി (ഹാങ്കര്‍), ചാഞ്ഞുവളരുന്ന രീതി (കെങ്കായി) എന്നിങ്ങനെയാണ് പ്രധാനമായും ബോണ്‍സായി ചെടികള്‍ വളര്‍ത്തുന്നത്.
ധാരാളം ശാഖയോടുകൂടി വളരുക, പെട്ടെന്ന് വേരുപൊട്ടി കിളിര്‍ക്കുക, ഏതു പ്രതികൂല അവസ്ഥയെയും അതിജീവിക്കാനുള്ള കഴിവ് എന്നിവയുള്ള വൃക്ഷത്തൈകളേ ഇതിന് പറ്റൂ. 20 സെന്റിമീറ്റര്‍ വരെ ഉയരമാണ് സാധാരണ ബോണ്‍സായി ചെടിക്കുണ്ടാവുക.
ലഭകരം നഴ്സറിയില്‍ നിന്ന് വാങ്ങുന്നത്
കുറഞ്ഞ മൂലധനത്തില്‍ വീട്ടില്‍ തന്നെ കൃഷി ആരംഭിച്ച് വില്‍പന നടത്തുന്നതാണ് ബോണ്‍സായ് ബിസിനസിലെ ഒരു സാധ്യത. ഇതിന് ചെടി വളര്‍ന്ന് വരാനുള്ള കാലതാമസം പ്രശ്നമാണ്. 25 വര്‍ഷം വരെ ഇത്തരത്തില്‍ ഇതിന് സമയം ആവശ്യമുണ്ട്. അതിനാലിത് മിക്കവരും ഇഷ്ടപ്പെടുന്നില്ല. മറ്റൊരു രീതി നഴ്സറികളില്‍ നിന്ന് ചെടികള്‍ വാങ്ങി വില്‍പന നടത്തുകയാണ്. ചെറിയ തുകയില്‍ നഴ്സറികളില്‍ നിന്ന് വാങ്ങുന്നവ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്താണ് ലാഭമുണ്ടാക്കുക.
120 രൂപ സബ്സിഡി
ഒരു ബോണ്‍സായി ചെടി വളര്‍ത്തിയെടുക്കാന്‍ മൂന്നു വര്‍ഷത്തേക്ക് 240 രൂപയോളം ചെലവ് വരും. ഇതില്‍ 120 രൂപ വരെ സര്‍ക്കാറുകള്‍ വഹിക്കുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊഴികെ ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും സര്‍ക്കാറുകള്‍ ബോണ്‍സായി ചെടി കൃഷിക്കായി വേണ്ടിവരുന്ന തുകയുടെ 50 ശതമാനം വഹിക്കുന്നുണ്ട്.
ഹെക്ടറില്‍ 1500-2500 വരെ ബോണ്‍സായി ചെടികള്‍ നട്ടുവളര്‍ത്താന്‍ സാധിക്കും. 3ത2.5 മീറ്ററില്‍ ഒരു ചെടി നട്ടാല്‍ 1 ഹെക്ടറില്‍ 1500 ചെടികള്‍ നട്ടുവളര്‍ത്താനാകും. രണ്ട് ചെടികള്‍ക്കിടയില്‍ മറ്റൊരു വിള കൂടി വളര്‍ത്താം. ഇത്തരത്തില്‍ നടത്തുന്ന ബോണ്‍സായി ചെടി കൃഷിയിലൂടെ നാലുവര്‍ഷത്തിന് ശേഷം വളര്‍ച്ചയെത്തിയാല്‍ ചെടികളുടെ വില്‍പന വഴി 33.5 ലക്ഷം രൂപ വരെ നേടാം.