5 വര്‍ഷം കൊണ്ട് ഇരട്ട അക്ക നേട്ടം; 2023ലെ മികച്ച സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍
- 2023 മാര്‍ച്ചില്‍ 2430 കോടി രൂപയുടെ സ്മാൾ ക്യാപ് ഫണ്ട് നിക്ഷേപം
- ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ 5 വര്‍ഷത്തിനിടെ 24.08% റിട്ടേണ്‍ നല്‍കി
- ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ട് NIFTY Smallcap 250 ഇന്‍ഡക്‌സ് ട്രാക്ക് ചെയ്യുന്നു
- 5 വര്ഷം കൊണ്ട് ഇരട്ടയക്ക പ്രകടനംനടത്തി കൂടുതൽ സ്‌മോൾ ക്യാപ് ഫണ്ടുകൾ
സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപം ഉയരുകയാണ്. 2023 മാര്‍ച്ചില്‍ 2430 കോടി രൂപയുടെ നിക്ഷേപമാണ് സ്‌മോള്‍ കാപ് ഫണ്ടുകളിലേക്ക് മാത്രമായെത്തിയത്. റിസ്‌കെടുക്കാന്‍ താല്‍പ്പര്യം കാണിക്കുന്നവര്‍ക്ക് വര്‍ഷങ്ങളായി നിരവധി സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ ഉയര്‍ന്ന വരുമാനം നല്‍കിയിട്ടുണ്ട്. 2023 ഏപ്രില്‍ 13 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ ഇരട്ടയക്ക പ്രകടനം നടത്തിയ സ്‌മോള്‍ ക്യാപ് ഫണ്ടുകളെ പരിചയപ്പെടാം.
ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ട്
ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ 5 വര്‍ഷത്തിനിടെ 24.08% റിട്ടേണ്‍ നല്‍കി. റെഗുലര്‍ പ്ലാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 22.83% റിട്ടേണാണ്. NIFTY Smallcap 250 ഇന്‍ഡക്‌സ് ട്രാക്ക് ചെയ്യുന്ന ഫണ്ടാണിത്.
ആക്‌സിസ് സ്‌മോള്‍ കാപ് ഫണ്ട്
അഞ്ച് വര്‍ഷത്തിനിടെ 19.23% റിട്ടേണാണ് ആക്‌സിസ് സ്‌മോള്‍ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ നല്‍കിയത്. റെഗുലര്‍ പ്ലാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 17.54% റിട്ടേണ്‍ നല്‍കി.
നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട്
നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ അഞ്ച് വര്‍ഷത്തിനിടെ 16.59% റിട്ടേണ്‍ നല്‍കി. റെഗുലര്‍ പ്ലാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 15.51% റിട്ടേണ്‍ നല്‍കി.
കൊട്ടക് സ്‌മോള്‍ ക്യാപ് ഫണ്ട്
അഞ്ച് വര്‍ഷത്തിനുള്ളില്‍ല്‍ 16.36% റിട്ടേണാണ് കൊട്ടക് സ്‌മോള്‍ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ നല്‍കിയത്. റെഗുലര്‍ പ്ലാനില്‍ നിക്ഷേപകര്‍ക്ക് 15.51% റിട്ടേണ്‍ നല്‍കി.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സ്‌മോള്‍ക്യാപ് ഫണ്ട്
അഞ്ച് വര്‍ഷം കൊണ്ട് ഡയറക്ട് പ്ലാന്‍ നിക്ഷേപകര്‍ക്ക് 15.04% റിട്ടേണ്‍ നല്‍കിയ മ്യൂച്വല്‍ ഫണ്ടാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സ്‌മോള്‍ക്യാപ് ഫണ്ട്. റെഗുലര്‍ പ്ലാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 13.59% റിട്ടേണ്‍ നല്‍കി.
എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട്
എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാനില്‍ 5 വര്‍ഷം മുന്‍പ് ഒറ്റത്തവണ നിക്ഷേപം നടത്തിയൊരാള്‍ക്ക് 15.01% റിട്ടേണ്‍ നല്‍കി. റെഗുലര്‍ പ്ലാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 13.71% റിട്ടേണ്‍ നല്‍കി.
എച്ച്ഡിഎഫ്‌സി സ്‌മോള്‍ ക്യാപ് ഫണ്ട്
എച്ച്ഡിഎഫ്‌സി സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ അഞ്ച് വര്‍ഷത്തിനിടെ 13.11% റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. റെഗുലര്‍ പ്ലാനില്‍ നിക്ഷേപിച്ചവര്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ 11.87% റിട്ടേണ്‍ ലഭിച്ചു.
യൂണിയന്‍ സ്‌മോള്‍ ക്യാപ് ഫണ്ട്
യൂണിയന്‍ സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 12.86% റിട്ടേണ്‍ നല്‍കി. റെഗുലര്‍ പ്ലാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 11.99% റിട്ടേണ്‍ നല്‍കി.
എച്ച്എസ്ബിസി സ്‌മോള്‍ ക്യാപ് ഫണ്ട്
എച്ച്എസ്ബിസി സ്‌മോള്‍ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ 12.72% റിട്ടേണാണ് അഞ്ച് വര്‍ഷത്തിനിടെ നല്‍കിയത്. റെഗുലര്‍ പ്ലാനില്‍ 11.52% റിട്ടേണ്‍ ലഭിച്ചു.