പരസ്യം ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സൗദി
സൗദിയിൽ പരസ്യം ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങൾ. സാമൂഹ്യ മാധ്യമം വഴിയും ഇൻഫ്ലുവൻസേഴ്സിനെ ഉപയോഗിച്ചും നിരവധി തട്ടിപ്പുകൾ ഉണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങൾ. പരസ്യത്തിന് അനുമതി നൽകുന്ന ലൈസൻസ് ഉടമകൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ ഇനി ഇൻഫ്ലുവൻസേഴ്സിനെയും സാമൂഹ്യ മാധ്യമങ്ങളെയും ഉപയോഗിച്ച് സൗദിയിൽ പരസ്യം നൽകാൻ കഴിയൂ. നിയമലംഘനം കർശന നടപടികൾക്ക് കാരണമാകും. നിയമപരമായ ലൈസൻസ് ഇല്ലാതെ പരസ്യം ചെയ്യുന്നവർക്കെതിരെ 50 ലക്ഷം രൂപ പിഴയും തടവ് ശിക്ഷയും ഉണ്ടാകും. ഇത് പ്രവാസികൾക്കും ബാധകമാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ഉപയോഗിച്ചാണ് […]
സൗദിയിൽ പരസ്യം ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങൾ. സാമൂഹ്യ മാധ്യമം വഴിയും ഇൻഫ്ലുവൻസേഴ്സിനെ ഉപയോഗിച്ചും നിരവധി തട്ടിപ്പുകൾ ഉണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങൾ. പരസ്യത്തിന് അനുമതി നൽകുന്ന ലൈസൻസ് ഉടമകൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ ഇനി ഇൻഫ്ലുവൻസേഴ്സിനെയും സാമൂഹ്യ മാധ്യമങ്ങളെയും ഉപയോഗിച്ച് സൗദിയിൽ പരസ്യം നൽകാൻ കഴിയൂ.
നിയമലംഘനം കർശന നടപടികൾക്ക് കാരണമാകും. നിയമപരമായ ലൈസൻസ് ഇല്ലാതെ പരസ്യം ചെയ്യുന്നവർക്കെതിരെ 50 ലക്ഷം രൂപ പിഴയും തടവ് ശിക്ഷയും ഉണ്ടാകും. ഇത് പ്രവാസികൾക്കും ബാധകമാണ്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ഉപയോഗിച്ചാണ് മിക്ക പരസ്യങ്ങളും. എന്നാൽ, പരസ്യം ചെയുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് ഇല്ലെങ്കിൽ പരസ്യത്തിൽ പങ്കാളികളായ എല്ലാവർക്കുമെതിരെ നടപടികൾ സ്വീകരിക്കും. സന്ദർശന വിസയിൽ സൗദിയിൽ എത്തുന്നവർ, ആശ്രിത വിസയിൽ എത്തുന്നവർ തുടങ്ങിയവരെ പരസ്യത്തിൽ ഉൾപ്പെടുത്തരുത് എന്നും സർക്കുലർ വ്യക്തമാക്കി.
സൗദി ഇതര സ്ഥാപങ്ങളുടെയോ, സേവനങ്ങളുടെയോ, താമസക്കാരുടെയോ പരസ്യങ്ങൾ ചെയ്യുന്നതിനും വിലക്കുണ്ട്. സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയയാണ് ഈ സർക്കുലർ ഇറക്കിയത്.