ഡിജിറ്റല്‍ സര്‍വ്വേ; ചെലവഴിച്ച തുക ഭൂവുടമകളില്‍ നിന്നും ഈടാക്കാനൊരുങ്ങി സര്‍ക്കാര്‍

  • 1550 വില്ലേജുകളിലായി നാല് ഘട്ടങ്ങളായാണ് സര്‍വ്വേ നടത്തുക

Update: 2022-12-14 09:45 GMT

ഡിജിറ്റല്‍ ഭൂമി സര്‍വേയായ 'എന്റെ ഭൂമി' പദ്ധതിയുടെ പേരില്‍ ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച റവന്യു വകുപ്പ് ഇറക്കിയ ഉത്തരവനുസരിച്ച് സര്‍വേക്കായി ചെലവഴിച്ച തുക നികുതിയായി ഭൂവുടമകളില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കും. സര്‍ക്കാര്‍ ഈ കാര്യത്തില്‍ സര്‍വ്വേ ഡയറക്ടര്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു.

ഡിജിറ്റല്‍ സര്‍വ്വേക്കായി ചെലവഴിക്കേണ്ട തുക മുന്‍കൂറായി ചെലവഴിക്കാന്‍ തീരുമാനിച്ചു എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. അതിനുശേഷം ചെലവഴിച്ച തുക ഭൂവുടമകളില്‍ നിന്ന് ഭൂനികുതിയായി ഈടാക്കും. നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് സര്‍വ്വേ ഉദ്ഘാടനം ചെയ്തത്. 1550 വില്ലേജുകളിലായി നാല് ഘട്ടങ്ങളായാണ് സര്‍വ്വേ നടത്തുക. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സര്‍വേ. 50 വര്‍ഷത്തിലേറെയായി പുനര്‍നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതിനെ തുടര്‍ന്നാണ് ഡിജിറ്റല്‍ സര്‍വേ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

റവന്യൂ ഉദ്യോഗസ്ഥരുടെ കണക്കു പ്രകാരം 858.42 കോടിരൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. റീ ബില്‍ഡ് കേരള പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ 438.44 കോടി അനുവദിച്ചു. ആദ്യഘട്ടത്തില്‍ 14 ജില്ലകളിലെ 200 റവന്യൂ വില്ലേജുകളിലാണ് പദ്ധതി നടപ്പലാക്കുന്നത്.

Tags:    

Similar News