ഭൂമി രജിസ്ട്രേഷനില്‍ റെക്കോര്‍ഡ് നേട്ടം; രജിസ്ട്രേഷന്‍ വകുപ്പ് നേടിയത് 4431.89 കോടി രൂപ
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഭൂമി രജിസ്ട്രേഷന്‍. 9,26,487 ആധാരങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവഴി രജിസ്ട്രഷന്‍ വകുപ്പ് നേടിയ വരുമാനം എന്നത് 4431.89 കോടിയാണ്.
മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് എന്നീ ഇനങ്ങളിലാണ് ഈ വരുമാനം വകുപ്പ് നേടിയിരിക്കുന്നത്. പ്രളയവും കൊവിഡും മൂലം തകര്‍ന്ന മേഖലകളില്‍ ഭൂമി രജിസ്ട്രേഷന്‍ വകുപ്പും ഉള്‍പ്പെട്ടിരുന്നു.
2017-18 വര്‍ഷങ്ങളില്‍ ഇതേത്തുടര്‍ന്ന് രജിസ്ട്രഷന്‍ കുറയാന്‍ കാരണമായിരുന്നു. ഇക്കാലയളവില്‍ 8,98,599 ആധാരമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുവഴി രജിസ്ട്രേഷന്‍ വകുപ്പിന് അന്ന് ലഭിച്ചത് 3,159.89 കോടിയാണ്. ഇതിലും കുറവ് രജിസ്ട്രേഷന്‍ ആയിരുന്നു 2018-19 ല്‍ നടന്നത്. 8,78,270 രജിസ്ട്രേഷനുകളാണ് അന്നുണ്ടായത്.
2019- 20 വര്‍ഷത്തില്‍ 8,31,331 ഉം 2020-21 വര്‍ഷത്തില്‍ വീണ്ടും കുറഞ്ഞ് 7,62,681 ആയി മാറി. ഈ വര്‍ഷങ്ങളില്‍ ആകെ നേടിയ വരുമാനം 3,130.32 കോടിയാണ്.
ഭൂമിയുടെ മതിപ്പുവിലയില്‍ ക്രിത്രിമം കാണിക്കുന്നത് തടയാനായി ന്യായവില ഏര്‍പ്പെടുത്തിയത് റവന്യൂ നഷ്ടം ഒഴിവാക്കാന്‍ കാരണമായി. രജിസ്ട്രേഷന്‍ ക്രമക്കേട് തടയാനും മറ്റു നിയമങ്ങള്‍ നല്ലരീതിയില്‍ പാലിക്കാനുമായി രജിസ്ട്രേഷന്‍ വകുപ്പ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.