കേരളത്തില്‍ സിനിമാ ടിക്കറ്റിന് ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത് എവിടെയാണെന്നറിയാമോ?

  • ഇന്ത്യന്‍ സിനിമയെ വാനോളം ഉയര്‍ത്തുന്നതില്‍ മലയാളത്തിന്റെ പങ്ക് ചെറുതല്ല
  • തിയേറ്ററിന്റെ ഗുണനിലവാരം അനുസരിച്ചാണ് വിലയില്‍ വ്യത്യാസം വരുന്നത്

Update: 2022-12-13 05:45 GMT

ലോകത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് മലയാള സിനിമ. മികച്ച കഥകള്‍ കൊണ്ടും സംവിധാന മികവുകൊണ്ടും അഭിനയം കൊണ്ടും അതിനെക്കാളൊക്കെ ഉപരി നല്ല സിനിമകളെ എന്നും നെഞ്ചോടു ചേര്‍ക്കുന്ന മലയാളി പ്രേക്ഷകരെ കൊണ്ടും സമ്പന്നമാണ് മലയാള സിനിമ. ഇന്ത്യന്‍ സിനിമയെ വാനോളം ഉയര്‍ത്തുന്നതില്‍ മലയാളത്തിന്റെ പങ്ക് ചെറുതല്ല.

മലയാള സിനിമാ വളര്‍ന്നതോടെ സിനിമാ തിയേറ്ററുകളും വളര്‍ന്നു വന്നു. ജില്ലയില്‍ ഒരു തിയേറ്റര്‍ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് ഗ്രാമനഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഒരുപാട് തിയേറ്ററുകള്‍ വന്നു കഴിഞ്ഞു. പഴയകാലത്ത് ഓലപ്പുരയിലായിരുന്നു തിയേറ്റര്‍ എങ്കില്‍ ഇന്നത് 2 kയും 4K യും കടന്ന് ഐ മാക്‌സ് വരെ എത്തിനില്‍ക്കുന്നു.

1925 ലാണ് കേരളത്തില്‍ ആദ്യമായി തിയേറ്റര്‍ വരുന്നത്. കോഴിക്കോടില്‍ ക്രൗണ്‍ എന്ന തിയേറ്റര്‍ ആയിരുന്നു അത്. പിന്നീട് വൈകാതെ തൃശൂരിലും തിരുവനന്തപുരത്തും തിയേറ്ററുകള്‍ വന്നു. ടിക്കറ്റിന്റെ വിലയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ 50 രൂപ ആയിരുന്ന ടിക്കറ്റിന് ഇന്ന് 100 മുതല്‍ 1000 വരെ എത്തിനില്‍ക്കുകയാണ്. സൗകര്യങ്ങള്‍ കൂടുംതോറും വിലയും വര്‍ധിക്കുമല്ലോ.

ടിക്കറ്റ് നിരക്ക്

ഇപ്പോള്‍ ഉള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ തിയേറ്റര്‍ ടിക്കറ്റ് നിരക്ക് എവിടെയാണെന്നറിയാമോ?, ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ളത് തിരുവനന്തപുരത്താണ്. 930 രൂപയാണ് PVR LUX ല്‍ ഒരു ടിക്കറ്റിന് വന്നിരിക്കുന്നത്. അവതാര്‍ സിനിമയുടെ ബുക്കിംഗിനാണ് ഇത്രയും വലിയ റേറ്റ്.

നോര്‍മല്‍ ടിക്കറ്റിന് 260 മുതല്‍ 680 രൂപമുതലും luxe ല്‍ 730 രൂപ മുതല്‍ 930 വരെയുമാണ് അവതാര്‍ ബുക്കിങ്ങിന് ഈടാക്കുന്നത്. പക്ഷേ, ഈ വിലയിലും വളരെ പെട്ടെന്ന് ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു എന്നതാണ് മറ്റൊരു വസ്തുത. തിരുവനന്തപുരത്ത് മുമ്പും ഉയര്‍ന്ന ടിക്കറ്റ് റേറ്റ്‌കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. 2015 ല്‍ 500 രൂപയുടെ ടിക്കറ്റ് നിരക്ക് നിശ്ചയിച്ച് Ariesplex റിക്കോര്‍ഡ് ഇട്ടിരുന്നു. 2018ലും 600 രൂപ ടിക്കറ്റ് നിരക്കുകൊണ്ട് റിക്കോര്‍ഡിടാന്‍ തിരുവനന്തപുരത്തിന് സാധിച്ചു.

4K Dolby Atmso ല്‍ സിനിമ കാണാന്‍ 120 രൂപ മുതല്‍ 1000 വരെ ഓപ്ഷന്‍സ് തലസ്ഥാനത്ത് നിലവില്‍ ഉണ്ട്. കേരളത്തില്‍ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 130 രുപയാണ്. പാലക്കാട് പോലുള്ള സ്ഥലങ്ങളില്‍ 2K തിയേറ്ററുകള്‍ക്ക് ഈടാക്കുന്നത് 100 മുതല്‍ 120 രൂപയാണ്. തിയേറ്ററിന്റെ ഗുണനിലവാരം അനുസരിച്ചാണ് വിലയില്‍ വ്യത്യാസം വരുന്നത്. 2K ല്‍നിന്ന്് 4K തിയേറ്ററിലേക്ക് കടക്കുമ്പേള്‍ ചുരുങ്ങിയത് 150 രൂപയെങ്കിലും ടിക്കറ്റ് നിരക്ക് വരും.

Tags:    

Similar News