പഞ്ചാബിൽ ജയിച്ചാൽ ജനങ്ങളുടെ ബജറ്റ്: കെജ്‌രിവാൾ
പഞ്ചാബിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ ഉണ്ടെന്നും അത് മനസ്സിലാക്കി പ്രാവർത്തികമാക്കുകയാണ് വേണ്ടതെന്നും അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി അധികാരത്തിലെത്തുകയാണെങ്കിൽ, സാധാരണക്കാരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് സംസ്ഥാന ബജറ്റ് തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാർഗങ്ങളുണ്ടെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ഡൽഹി ഒരു ഉദാഹരണമായി ഉദ്ധരിച്ച്, ദേശീയ തലസ്ഥാനത്തെ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചാണ് തന്റെ സർക്കാർ ബജറ്റ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. "ഡൽഹിയിൽ, എ എ പി സർക്കാർ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിനായുള്ള […]
പഞ്ചാബിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ ഉണ്ടെന്നും അത് മനസ്സിലാക്കി പ്രാവർത്തികമാക്കുകയാണ് വേണ്ടതെന്നും അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി അധികാരത്തിലെത്തുകയാണെങ്കിൽ, സാധാരണക്കാരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് സംസ്ഥാന ബജറ്റ് തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാർഗങ്ങളുണ്ടെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
ഡൽഹി ഒരു ഉദാഹരണമായി ഉദ്ധരിച്ച്, ദേശീയ തലസ്ഥാനത്തെ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചാണ് തന്റെ സർക്കാർ ബജറ്റ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
"ഡൽഹിയിൽ, എ എ പി സർക്കാർ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിനായുള്ള ചർച്ചകൾ ആരംഭിച്ചു. ഇക്കാര്യത്തിൽ സാധാരണക്കാരിൽ നിന്നും വ്യവസായികളിൽ നിന്നും നിർദ്ദേശങ്ങൾ തേടുന്നു. അതിനാൽ, പഞ്ചാബിലും സമാനമായ രീതിയിൽ ഞങ്ങൾ ബജറ്റ് തയ്യാറാക്കും," പാർട്ടി മേധാവി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
പഞ്ചാബിന്റെ ബജറ്റ് തയ്യാറാക്കുന്നതിന് മുമ്പ്, സാധാരണക്കാരായ ജനങ്ങളുടെ, പ്രത്യേകിച്ചും വ്യാപാരികൾ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, യുവാക്കൾ, ജീവനക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ തേടുമെന്നും കെജ്‌രിവാൾ ഉറപ്പുനൽകി.
"സംസ്ഥാനത്തെ അവഗണിക്കപ്പെട്ടവരും നിരാലംബരുമായ വിഭാഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങളും നിർദ്ദേശങ്ങളും നേരിട്ട് സർക്കാരിനെ അറിയിക്കാൻ കഴിയും, സർക്കാർ അവരുടെ അഭിപ്രായങ്ങൾ ബജറ്റിലും സർക്കാർ പദ്ധതികളിലും ഉൾപ്പെടുത്തും," അദ്ദേഹം പറഞ്ഞു.
ജനുവരി 23ന് ഡൽഹിയിലെ പൗരന്മാരെയും വ്യവസായികളെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.
"ഞങ്ങൾ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയ ആരംഭിച്ചു. സർക്കാർ ഏത് തരത്തിലുള്ള പദ്ധതിയാണ് അവതരിപ്പിക്കേണ്ടത്, എന്തെല്ലാം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രവർത്തിക്കുന്ന പദ്ധതികളിൽ മെച്ചപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടോ? നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ അടുത്ത ബജറ്റിൽ ഉൾപ്പെടുത്തും.
ഡൽഹി സർക്കാരിന്റെ ഈ ബജറ്റിനെ "സ്വരാജ് ബജറ്റ്" എന്ന് വിളിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഇതേ മാതൃകയിലാകും പഞ്ചാബിലും ആം ആദ്‌മി നിലവിൽ വന്നാൽ പ്രവൃത്തിക്കുകയെന്ന വാഗ്ദാനമാണ് ലീഡർ മുന്നോട്ടു വയ്ക്കുന്നത്.