ഇന്ത്യന്‍ ഫാര്‍മ പ്ലാന്‍റുകളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന് യുഎസ് എഫ്‍ഡിഎ

  • എഫ്‍ഡിഎ-യുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾ ആഗോള നിലവാരത്തിലേക്ക് ഉയർന്നുവെന്ന് എഫ്‍ഡിഎ കമ്മിഷണര്‍
  • ഗുണനിലവാരത്തിലും സമഗ്രതയിലും പ്രതിബദ്ധത പ്രകടിപ്പിക്കുന്നവർക്ക് പ്രതിഫലം നൽകും
;

Update: 2023-09-29 09:46 GMT
us fda says there will be more inspections at indian pharma plants
  • whatsapp icon

ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ പ്ലാന്റുകളിൽ മുന്നറിയിപ്പ് ഇല്ലാതെയുള്ള പരിശോധനകൾ ഇനിയും ഉണ്ടാകുമെന്ന് യുഎസ് ഡ്രഗ് റെഗുലേറ്റർ പ്രഖ്യാപിച്ചു. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പരിശോധനകള്‍ ഗുണമേന്മ ഉറപ്പാക്കുന്നതില്‍ പ്രധാനമാണെന്നും ഗുണനിലവാരത്തിലും സമഗ്രതയിലും പ്രതിബദ്ധത പ്രകടിപ്പിക്കുന്നവർക്ക് പ്രതിഫലം നൽകാൻ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ് എഫ്ഡിഎ) കമ്മീഷണർ റോബർട്ട് എം കാലിഫ് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

കോവിഡ് -19 പകർച്ചവ്യാധിയുടെ കാലത്ത്, യുഎസ് എഫ്‍ഡിഎ ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ നിർമ്മാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകൾ കുറവായിരുന്നു.  എഫ്‍ഡിഎ-യുടെ വിദേശ പരിശോധനകൾ വിലയിരുത്തുന്ന  യുഎസ് പാര്‍ലമെന്‍ററി പാനൽ, ഇന്ത്യയിലെയും ചൈനയിലെയും ഉൽപ്പാദന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ചും വിദേശ മരുന്ന് നിർമ്മാതാക്കളെ ആശ്രയിക്കുന്നതിനെക്കുറിച്ചും ഇക്കഴിഞ്ഞ ജൂലൈയിൽ  ആശങ്ക പ്രകടിപ്പിച്ചു. അതിനുശേഷം, ഇന്ത്യയിൽ എഫ്‍ഡിഎ നടത്തുന്ന പരിശോധനകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മരുന്ന് വിപണിയായ യുഎസിലേക്കുള്ള പ്രബലമായ വിതരണക്കാരായി ഇന്ത്യ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലിഫ് കൂട്ടിച്ചേർത്തു.സ്വന്തം മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്ന കാര്യത്തിൽ രാജ്യങ്ങൾ സ്വാശ്രയത്വം വളര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയിലുള്ള അമിതമായി ആശ്രിതത്വത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയിലെ 25 പ്രമുഖ ഫാർമ നിർമ്മാതാക്കളുടെ സംഘടനയായ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് പറയുന്നതനുസരിച്ച്, യുഎസിൽ ഉപയോഗിക്കുന്ന മൊത്തം മരുന്നുകളുടെ ഏകദേശം 40 ശതമാനം വിതരണം ചെയ്യുന്നത് ഇന്ത്യയാണ്

ഏതാനും വർഷങ്ങളായി എഫ്‍ഡിഎ-യുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾ ആഗോള നിലവാരത്തിലേക്ക് ഉയർന്നുവന്നിട്ടുണ്ടെന്നും കാലിഫ് കൂട്ടിച്ചേർത്തു. ധാരാളം പുതിയ ആളുകൾ ഈ വ്യവസായത്തിലേക്ക് പ്രവേശിക്കുന്നതിനാൽ, ഇതിന്‍റെ എല്ലാ മേഖലകളിലെക്കും എത്തുന്നവര്‍ക്ക് ഇന്ത്യ മതിയായ പരിശീലനം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News