കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകളില്‍ വര്‍ധന
- എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയേക്കും
- കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത അടുത്തിടെ നാലു ശതമാനം വര്‍ധിപ്പിച്ചിരുന്നു
- 13- ഓളം അലവന്‍സുകളില്‍ 25 ശതമാനമാണ് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ 13- ഓളം അലവന്‍സുകളില്‍ 25 ശതമാനം വര്‍ധന പ്രഖ്യാപിച്ചു. എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയേക്കും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത അടുത്തിടെ നാലു ശതമാനം വര്‍ധിപ്പിച്ചിരുന്നു.
ഡിഎയും മറ്റ് അലവന്‍സുകളും വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേട്ടമാകും. 13- ഓളം അലവന്‍സുകളില്‍ 25 ശതമാനമാണ് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത അടുത്തിടെ നാലു ശതമാനം വര്‍ധിപ്പിച്ചിരുന്നു. അടിസ്ഥാന ശമ്പളത്തില്‍ 50 ശതമാനമാണ് വര്‍ധനവ്. 2024 ജനുവരി ഒന്ന് മുതല്‍ തന്നെ മറ്റ് അലവന്‍സുകളുടെയും വര്‍ധന പ്രാബല്യത്തില്‍ വരും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സര്‍ക്കുലര്‍ പ്രകാരമാണിത്. വര്‍ധിപ്പിച്ച ആനുകൂല്യങ്ങളില്‍ വീട്ടുവാടക അലവന്‍സ്, ഹോട്ടല്‍ താമസം തുടങ്ങിയവയും ഉള്‍പ്പെടുന്നു. കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ്, വികലാംഗരായ സ്ത്രീകളുടെ കുട്ടികള്‍ക്കുള്ള പ്രത്യേക അലവന്‍സ്, യാത്രാ ചാര്‍ജുകളുടെ റീഇംബേഴ്‌സ്‌മെന്റ് തുടങ്ങിയ അലവന്‍സുകള്‍ക്കായുള്ള തുക എന്നിവ ഇനി ഉയരും. സ്വന്തം കാര്‍, ടാക്സി, ഓട്ടോ റിക്ഷ, സ്‌കൂട്ടര്‍ തുടങ്ങിയ യാത്രകളുടെ നിരക്കുകള്‍, ഡെപ്യൂട്ടേഷന്‍ അലവന്‍സ് എന്നിവയാണ് ശമ്പളം ഉയരുന്ന മറ്റ് ഇനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏഴാം ശമ്പള കമ്മീഷന്‍ ചട്ടങ്ങള്‍ അനുസരിച്ച്, ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ആകും. അലവന്‍സ് നിരക്കുകള്‍ അടിസ്ഥാന ശമ്പളത്തിന്റെ 24 ശതമാനമായി ഉയര്‍ത്തും.