എലിസബത്ത് രാജ്ഞി അന്തരിച്ചു; ചാൾസ് ബ്രിട്ടന്റെ അടുത്ത രാജാവ്
ലണ്ടൻ: മാതാവ് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ചാൾസ് രാജകുമാരൻ ബ്രിട്ടന്റെ അടുത്ത രാജാവായി സ്ഥാനമേറ്റു. ചാൾസ് മൂന്നാമൻ എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക. ലണ്ടനിലെ സെന്റ് ജയിംസ് പാലസിൽ നടന്ന ചടങ്ങിൽ മുതിർന്ന രാഷ്ട്രീയക്കാരും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമടക്കമുള്ള പ്രമുഖർ സന്നിഹിതരായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാറൽസിന്റെ അമ്മയായ എലിസബത്ത് രാജ്ഞി അന്തലിച്ചതു. മരിക്കുമ്പോൾ രാജ്‍ഞിക്ക് 96 വയസ്സായിരുന്നു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് 70 വര്ഷം ബ്രിട്ടന്റെ രാജ്ഞിയായിരുന്നു. രാജ്ഞിയുടെ […]
ലണ്ടൻ: മാതാവ് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ചാൾസ് രാജകുമാരൻ ബ്രിട്ടന്റെ അടുത്ത രാജാവായി സ്ഥാനമേറ്റു. ചാൾസ് മൂന്നാമൻ എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക.
ലണ്ടനിലെ സെന്റ് ജയിംസ് പാലസിൽ നടന്ന ചടങ്ങിൽ മുതിർന്ന രാഷ്ട്രീയക്കാരും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമടക്കമുള്ള പ്രമുഖർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാറൽസിന്റെ അമ്മയായ എലിസബത്ത് രാജ്ഞി അന്തലിച്ചതു. മരിക്കുമ്പോൾ രാജ്‍ഞിക്ക് 96 വയസ്സായിരുന്നു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് 70 വര്ഷം ബ്രിട്ടന്റെ രാജ്ഞിയായിരുന്നു.
രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99–ാം വയസ്സിലാണ് അന്തരിച്ചത്.