അനുകൃതി ഉപാധ്യക്ക് സുശീല ദേവി നോവൽ പുരസ്‌കാരം
നിരൂപക പ്രശംസ നേടിയ അനുകൃതി ഉപാധ്യായയുടെ കിന്‍സുഗിക്ക് 2021 ലെ മികച്ച ഫിക്ഷനുള്ള സുശീല ദേവി അവാര്‍ഡ് ലഭിച്ചു. ഭോപ്പാല്‍ ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്ട് ഫെസ്റ്റിവലിന്റെ സംഘാടക സമിതിയായ രത്തന്‍ലാല്‍ ഫൗണ്ടേഷനാണ് വിജയിയെ പ്രഖ്യാപിച്ചത്. എഴുത്തുകാരും അക്കാദമിക് വിദഗ്ധരുമായ മാലാശ്രീ ലാല്‍, ജിജെവി പ്രസാദ്, സുകൃത പോള്‍ കുമാര്‍ എന്നിവരടങ്ങുന്ന അവാര്‍ഡ് ജൂറിയാണ് വിജയിയെ തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാര്‍ മുതല്‍ നവാഗത നോവലിസ്റ്റുകളുടെ വിവിധ നോവലുകള്‍ കൂടാതെ ഉയര്‍ന്ന നിലവാരമുയര്‍ത്തുന്ന മറ്റ് പുസ്തകങ്ങളും മത്സരത്തിലുണ്ടായിരുന്നു. […]
നിരൂപക പ്രശംസ നേടിയ അനുകൃതി ഉപാധ്യായയുടെ കിന്‍സുഗിക്ക് 2021 ലെ മികച്ച ഫിക്ഷനുള്ള സുശീല ദേവി അവാര്‍ഡ് ലഭിച്ചു.
ഭോപ്പാല്‍ ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്ട് ഫെസ്റ്റിവലിന്റെ സംഘാടക സമിതിയായ രത്തന്‍ലാല്‍ ഫൗണ്ടേഷനാണ് വിജയിയെ പ്രഖ്യാപിച്ചത്. എഴുത്തുകാരും അക്കാദമിക് വിദഗ്ധരുമായ മാലാശ്രീ ലാല്‍, ജിജെവി പ്രസാദ്, സുകൃത പോള്‍ കുമാര്‍ എന്നിവരടങ്ങുന്ന അവാര്‍ഡ് ജൂറിയാണ് വിജയിയെ തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാര്‍ മുതല്‍ നവാഗത നോവലിസ്റ്റുകളുടെ വിവിധ നോവലുകള്‍ കൂടാതെ ഉയര്‍ന്ന നിലവാരമുയര്‍ത്തുന്ന മറ്റ് പുസ്തകങ്ങളും മത്സരത്തിലുണ്ടായിരുന്നു.
നാലാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന സുശീലാ ദേവി അവാര്‍ഡ് ഇന്ന് സാഹിത്യമേഖലയില്‍ അഭിമാനകരമായൊരു സ്ഥാനം വഹിക്കുന്നുണ്ട്. നമിത ഗോഖലെ (തിംഗ്‌സ് ടു ലീവ് ബിഹൈന്‍ഡ്), ശുഭാംഗി സ്വരൂപ് (ലാറ്റിറ്റിയൂഡ്‌സ് ഓഫ് ലോംഗിംഗ്) , അവ്‌നി ദോഷി (ഗേള്‍ ഇന്‍ ലൈറ്റ് കോട്ടണ്‍) എന്നിവരായിരുന്നു മുമ്പ് ഈ അവാര്‍ഡ് നേടിയത്.
കിന്‍സുഗി എന്നാല്‍ ജപ്പാനിലുള്ള ഒരു വൃക്ഷത്തിന്റെ പശ ഉപയോഗിച്ച്, പൊട്ടിയ മണ്‍പാത്രങ്ങളുടെ കഷ്ണങ്ങള്‍ ഒട്ടിക്കും. മൂന്നാഴ്ചയോളം പശ ഉണങ്ങാന്‍ വച്ച ശേഷം പൊട്ടിയ വിള്ളലുകളിലൂടെ സ്വര്‍ണ്ണം പൂശും. മണ്‍പാത്രങ്ങള്‍ പൂര്‍വസ്ഥിതിയിലേക്കെത്താന്‍ മൂന്ന് മാസം വരെ എടുക്കാറുണ്ട്. വിള്ളലുകളും കുറവുകളും അംഗീകരിക്കാനും ആഘോഷിക്കാനും കഴിയുക എന്നത് മാനവികത നിലനിര്‍ത്തുന്നതിന് നാം ഉള്‍ക്കൊള്ളേണ്ട ശക്തമായ പാഠമാണെന്ന് കാണിക്കുന്ന ഒന്നാണ് കിന്‍സുഗി.
നിയമ ബിരുദമുള്ള അനുകൃതി ഉപാധ്യായ സാഹിത്യത്തിലും മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദദാരിയാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതുന്ന അനുകൃതി ഉപാധ്യായയുടെ 2019-ല്‍ പുറത്തിറങ്ങിയ ദൗര, ഭൗണ്‍രി എന്നീ ഇരട്ട നോവലുകള്‍ വായനക്കാരെയും നിരൂപകരെയും ഒരുപോലെ അമ്പരപ്പിച്ചു.