ആരാണ് ഹര്‍ഷദ് ശാന്തിലാല്‍ മേത്ത? എന്തായിരുന്നു 1992ലെ കുഭകോണം?
പ്രശസ്ത സ്റ്റോക്ക് ബ്രോക്കര്‍ ആകുന്നത് വരെയുള്ള മേത്തയുടെ ജീവിതം ഒരേ സമയം വിജയത്തിന്റേയും തകര്‍ച്ചയുടേയും കഥയാണ്.
1992 ലെ സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതിയെ പലപ്പോഴും പരാമര്‍ശിക്കുന്നത് അതിന്റെ തകര്‍ച്ചയ്ക്ക് കാരണമായ കുറ്റവാളിയുടെ പേരിലാണ്: ഹര്‍ഷദ് ശാന്തിലാല്‍ മേത്ത. ഈ അഴിമതിയില്‍ 1439 കോടി രൂപയുടെ (300 കോടി ഡോളര്‍) അഴിമതിയാണ് നടന്നത് . ഇത് 3542 കോടി രൂപയോളം (ഏഴ് ബില്യണ്‍ ഡോളര്‍) നിക്ഷേപകരുടെ സമ്പാദ്യത്തില്‍ കടുത്ത പ്രതിസന്ധിക്കും സമ്പത്തിന്റെ നഷ്ടത്തിനും കാരണമായി. പ്രമുഖ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മേത്ത തന്റെ വ്യക്തിഗത നേട്ടത്തിനായി പഴുതുകള്‍ മുതലെടുത്തും വിപണിയില്‍ കൃത്രിമം കാണിച്ചും നിരവധി ബാങ്കിംഗ് തട്ടിപ്പുകള്‍ നടത്തി.
ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം (എല്‍ പി ജി) തുടങ്ങിയ പ്രക്രിയകളിലൂടെ വലിയ രാഷ്ട്രീയ, സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായ ഒരു രാജ്യത്ത് സമ്പദ് വ്യവസ്ഥയെ ലോകത്തിന് മുന്നില്‍ തുറന്നുകൊടുക്കുന്ന പ്രക്രിയയില്‍, മേത്ത വിജയിക്കുകയും സമ്പന്നനാകുകയും ചെയ്തു.
നഗരത്തിലേക്കുള്ള വെറുമൊരു കുടിയേറ്റക്കാരനില്‍ തുടങ്ങി ബി എസ് ഇ യിലെ ഒരു പ്രശസ്ത സ്റ്റോക്ക് ബ്രോക്കര്‍ ആകുന്നത് വരെയുള്ള മേത്തയുടെ ജീവിതം ഒരേ സമയം വിജയത്തിന്റേയും തകര്‍ച്ചയുടേയും കഥയാണ്. ഗ്രോ മോര്‍ റിസര്‍ച്ച് ആന്റ് അസറ്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ മികച്ച വിജയം നേടിയപ്പോഴാണ് അദ്ദേഹത്തിന് 'ബിഗ് ബുള്‍' എന്ന വിശേഷണം ലഭിച്ചത്. അസോസിയേറ്റഡ് സിമന്റ് കമ്പനിയുടെ (എ സി സി) ഓഹരികള്‍ അദ്ദേഹം സ്വന്തമാക്കി. സ്റ്റാമ്പ് പേപ്പറുകള്‍, ബാങ്ക് രസീതുകള്‍, റെഡി ഫോര്‍വേഡ് ഡീലുകള്‍, ഉയര്‍ന്ന പലിശനിരക്ക് എന്നിവയായിരുന്നു മേത്ത അഴിമതിയില്‍ ഉപയോഗിച്ച പ്രധാന മാര്‍ഗങ്ങള്‍
കുറ്റകൃത്യങ്ങളില്‍ മേത്തയെ പ്രതിക്കൂട്ടിലാക്കാനുള്ള പ്രധാന കാരണങ്ങള്‍ കമ്പോള കൃത്രിമത്വത്തില്‍ നടത്തിയ ഇടപെടല്‍, ബാങ്കിംഗ് സംവിധാനത്തിന്റെ പഴുതുകള്‍ മുതലെടുക്കല്‍, തുടങ്ങിയ തട്ടിപ്പുകളാണ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരികള്‍ വാങ്ങുന്നതിനായി ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് ഒരു ബില്ല്യണിലധികം തട്ടിപ്പ് നടത്തി. സുരക്ഷാ സംവിധാനം തകരുകയും നിക്ഷേപകര്‍ക്ക് എക്സ്ചേഞ്ച് സിസ്റ്റത്തില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇത് മുഴുവന്‍ എക്സ്ചേഞ്ച് സംവിധാനത്തെയും ബാധിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട വ്യാജ ചെക്കുകള്‍ക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് സെക്യൂരിറ്റികള്‍ മേത്ത നേടിയെടുക്കുകയും, സെക്യൂരിറ്റികള്‍ നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന തരത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
അഴിമതി നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയതില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടവും ഓഹരി വിപണിയുടെ പെട്ടെന്നുള്ള തകര്‍ച്ചയും ഉള്‍പ്പെടുന്നു. സൂചിക 4500 ല്‍ നിന്ന് 2500 ലേക്ക് ഇടിഞ്ഞു. ഇത് വിപണി മൂലധനത്തില്‍ 1000 ബില്യണ്‍ രൂപയുടെ നഷ്ടമാണ്. 1992 ലെ തട്ടിപ്പില്‍ മേത്തയുമായി ഒത്തുകളിച്ച നിരവധി ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. 23 കുറ്റങ്ങള്‍ക്ക് അദ്ദേഹം ശിക്ഷിക്കപ്പെട്ടു, എന്നാല്‍ നാലെണ്ണം ചുമത്തപ്പെട്ട ശേഷം അദ്ദേഹം ജയിലില്‍വെച്ച് മരിച്ചു. ഈ തട്ടിപ്പ് ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള സ്റ്റോക്ക് ഇടപാടുകളുടെ പൂര്‍ണ്ണമായ പരിഷ്‌ക്കരണ സംവിധാനത്തിന് കാരണമായി.