കെഎസ്ആര്‍ടിസി ചെന്നൈയില്‍ നിന്ന് പൊങ്കല്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം, എറണാകുളം, കോട്ടയം യൂണിറ്റുകളില്‍ നിന്ന് ചെന്നൈ പ്രത്യേക സര്‍വീസുകള്‍ ക്രമീകരിക്കും

Update: 2024-01-08 09:50 GMT

പൊങ്കലിന് മുന്നോടിയായി ജനുവരി 11, 12 തീയതികളില്‍ ചെന്നൈയില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും.

തിരുവനന്തപുരം, എറണാകുളം, കോട്ടയം യൂണിറ്റുകളില്‍ നിന്ന് ചെന്നൈ പ്രത്യേക സര്‍വീസുകള്‍ ക്രമീകരിക്കും.

ജനുവരി 11

തിരുവനന്തപുരം-ചെന്നൈ വൈകീട്ട് 6.30ന്, എറണാകുളം-ചെന്നൈ രാത്രി 7.30ന്,

കോട്ടയം-ചെന്നൈ വൈകീട്ട് 6ന്.

ജനുവരി 12

ചെന്നൈ-തിരുവനന്തപുരം വൈകീട്ട് 6.30,

ചെന്നൈ-എറണാകുളം വൈകീട്ട് 5.30,

ചെന്നൈ-കോട്ടയം വൈകീട്ട് 6.

വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ഡിപ്പോകളുമായി ബന്ധപ്പെടാം.

തിരുവനന്തപുരം: 0471-232 3886,

എറണാകുളം: 0484-237 2033,

കോട്ടയം: 0481 256 2908.

ഈ വര്‍ഷം ജനുവരി 15 മുതല്‍ 18 വരെയാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. ഇന്ത്യയിലുട നീളമുള്ള തമിഴര്‍ ആഘോഷിക്കുന്ന നാല് ദിവസത്തെ വിളവെടുപ്പ് ഉത്സവമാണിത്.

Tags:    

Similar News