തിരുവനന്തപുര൦ ശാന്തിഗിരിയിൽ കേരളത്തിലെ ആദ്യ എ ഐ സ്കൂൾ

  • ഉദ്ഘടനം ചെയ്തത് മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ്
  • ലോകത്തിലെ ഏറ്റവും നൂതന വിദ്യാഭ്യാസ പ്ലാറ്റുഫോമുകളിലൊന്നായ യു എസിലെ എഐ ലേണിംഗ് എഞ്ചിൻസ് രൂപകൽപ്പന ചെയ്തു
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള നിലവാരമുള്ള പഠന അവസരങ്ങൾ ഉറപ്പാക്കു

Update: 2023-08-23 08:06 GMT

 കേരളത്തിലെ ആദ്യത്തെ എഐ സ്കൂൾ തിരുവനന്തപുരം ശാന്തിഗിരി വിദ്യാഭവനിൽ മുൻരാഷ്ടപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ ഏറ്റവും നൂതന വിദ്യാഭ്യാസ പ്ലാറ്റുഫോമുകളിലൊന്നായ  യു എസിലെ എഐ ലേണിംഗ് എഞ്ചിൻസ്  വേദിക് സ്കൂളുമായി  സഹകരിച്ചാണ് ആദ്യ എ ഐ സ്കൂൾ രൂപകല്പന ചെയ്തത്. 130- ഓളം മുന്‍ ചീഫ് സെക്രട്ടറിമാരും, ഡിജിപിമാരും, വൈസ് ചാന്‍സലര്‍മാരും അടങ്ങുന്ന കമ്മിറ്റിയാണ് വേദിക് ഇ-സ്‌കൂളിന് നേതൃത്വം നല്‍കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള നിലവാരമുള്ള പഠന അവസരങ്ങൾ ഉറപ്പാക്കുകയാണ് ലക്‌ഷ്യം. അതിനായി നൂതനമായ പഠന രീതിയാണ് ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സ്കൂൾ സമയം കഴിഞ്ഞാലും മികച്ച നിലവാരത്തിലുള്ള പഠനാനുഭവം വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ലഭിക്കും.

ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയുള്ള നാഷണൽ സ്കൂൾ അക്രെഡിറ്റേഷൻ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഉള്ളടക്കവും ബോധനശാസ്ത്രവും ഇവിടെ നടപ്പാക്കാൻ പദ്ധതിയിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ വിദ്യാർത്ഥികൾക്ക് ഉയർന്ന ഗ്രേഡുകൾ ഉറപ്പാക്കാൻ സ്കൂളുകളെ പ്രാപ്തമാക്കുന്നു.

നിലവിൽ 8 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് എ ഐ സ്കൂൾ സൗകര്യം ആദ്യം. ലഭ്യമാവുക. ള്‍ട്ടി ടീച്ചര്‍ റിവിഷന്‍ സപ്പോര്‍ട്ട്, മള്‍ട്ടിലെവല്‍ അസസ്‌മെന്റ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, സൈക്കോമെട്രിക് കൗണ്‍സിലിങ്ങ്, കരിയര്‍ മാപ്പിങ്, എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ്, മെമ്മറി ടെക്‌നിക്‌സ്, കമ്മ്യൂണിക്കേഷന്‍- റൈറ്റിംഗ് സ്‌കില്‍സ്, ഇന്റര്‍വ്യൂ-ഗ്രൂപ്പ് ഡിസ്‌കഷന്‍ സ്‌കില്‍സ്, ഗണിത ശാസ്ത്ര നൈപുണ്യം, പെരുമാറ്റ മര്യാദകള്‍, ഇംഗ്ലീഷ് ഭാഷാ വൈഭവം, വൈകാരിക- മാനസിക ശേഷികളുടെ വികാസം എന്നിവയ്‌ക്കുള്ള പരിശീലനം എ.ഐ സ്‌കൂളിലൂടെ നല്‍കും. വിദ്യാർത്ഥികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള ധാരാളം പദ്ധതികൾ സ്കൂൾ നടപ്പാക്കാൻ പദ്ധതിയിടുന്നു. വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലന പരിപാടികളും നടപ്പാക്കുന്നുണ്ട്.

വിദേശ സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും സ്കോളർഷിപ്പിനും ഉള്ള മാർഗ്ഗനിർദ്ദേശങ്ങളും സ്കൂൾ വഴി നൽകും. വിദ്യാർത്ഥികൾക്ക് വളരെ കുറഞ്ഞ ഫീസിൽ മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങൾ ആണ് സ്കൂൾ വാഗ്ദാനം ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ വിവരങ്ങൾ വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ലഭ്യമാവും.

പഠനം, പരീക്ഷകൾ, മത്സര പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിടുന്ന നിരവധി വെല്ലുവിളികൾക്ക് സമ്പൂർണ പരിഹാരമാകുമെന്നു സ്കൂൾ അധികൃതർ പറയുന്നു.

Tags:    

Similar News