70.83 കോടിയുടെ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി നടന്‍ ജോണ്‍ എബ്രഹാം

ബംഗ്ലാവ് 5,416 ചതുരശ്രയടിയും ഭൂമി 7,772 ചതുരശ്രയടിയുമുണ്ട്;

Update: 2024-01-01 07:38 GMT
actor john abraham owns a luxury bungalow worth 70.83 crores
  • whatsapp icon

ബോളിവുഡ് താരം ജോണ്‍ എബ്രഹാം മുംബൈയിലെ ഖാറില്‍ 70.83 കോടി രൂപയുടെ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയതായി ഇന്‍ഡക്‌സ് ടാപ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

ബംഗ്ലാവ് 5,416 ചതുരശ്രയടിയും ഭൂമി 7,772 ചതുരശ്രയടിയുമുണ്ട്.

മുംബൈയിലെ ഹൈ സ്ട്രീറ്റുകളിലൊന്നാണ് ഖാര്‍. ഇവിടെയാണു ജോണ്‍ എബ്രഹാം പുതുതായി സ്വന്തമാക്കിയ ബംഗ്ലാവ് സ്ഥതി ചെയ്യുന്നത്. ഈ പ്രദേശത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.

ബംഗ്ലാവ് സ്വന്തമാക്കാനായി ജോണ്‍ എബ്രഹാം 4.24 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതായിട്ടാണ് സൂചന. ഇടപാട് രജിസ്റ്റര്‍ ചെയ്തത് 2023 ഡിസംബര്‍ 27-നാണെന്നും റിപ്പോര്‍ട്ടുണ്ട്.

മുംബൈയില്‍ ആഡംബര ബംഗ്ലാവുകള്‍ സ്വന്തമാക്കിയിട്ടുള്ള മറ്റൊരു പ്രമുഖ ബോളിവുഡ് താരം അമിതാഭ് ബച്ചനാണ്. സമീപകാലത്ത് അമിതാഭിന്റെ മുംബൈയിലെ പ്രതീക്ഷ എന്ന ബംഗ്ലാവ് മകള്‍ ശ്വേതയ്ക്ക് സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Tags:    

Similar News