റിലയൻസിന്റെ വയാകോം18 ൽ നിക്ഷേപം 4,306 കോടിയായി വെട്ടിക്കുറച്ച് ബോധി ട്രീ
- ബോധി ട്രീ 13500 കോടി രൂപ നിക്ഷേപിക്കുമെന്ന് തീരുമാനിച്ചിരുന്നു
- 70 ശതമാനത്തോളം കുറച്ചാണ് ഇപ്പോൾ നിക്ഷേപം നടത്തിയിട്ടുള്ളത്.
- ഉയർന്ന പണപ്പെരുപ്പവും, മാന്ദ്യ ഭീതിയുമാണ് വെട്ടിക്കുറച്ചതിന് കാരണം
;

ജെയിംസ് മർഡോക്കും മുൻ സ്റ്റാർ ഇന്ത്യ എക്സിക്യൂട്ടീവും ചേർന്നുള്ള സംയുക്ത സംരംഭമായ ബോധി ട്രീ, റിലയൻസിന്റെ സംയുക്ത സംരംഭമായ വയകോം 18 എന്ന മാധ്യമ സ്ഥാപനത്തിൽ 4,306 കോടി രൂപ ബില്യൺ നിക്ഷേപിച്ചു.
പാരാമൗണ്ട് ഗ്ലോബലിന്റെ കൂടി അനുബന്ധ സ്ഥാപനമായ വയകോമിൽ നിക്ഷേപിക്കുന്നത് സംബന്ധിച്ച കരാർ കഴിഞ്ഞ വർഷം ഏപ്രിലിലാണ് പ്രഖ്യാപിച്ചത്. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ പിന്തുണയുള്ള ബോധി ട്രീ 13,500 കോടി രൂപ നിക്ഷേപിക്കുമെന്ന് അന്ന് റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ മുൻപ് തീരുമാനിച്ചതിൽ നിന്നും 70 ശതമാനത്തോളം കുറച്ചാണ് ഇപ്പോൾ നിക്ഷേപം നടത്തിയിട്ടുള്ളത്. റിലയൻസ് 10,839 കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. ധനസമാഹരണത്തിൽ നിലവിൽ നേരിടുന്ന ദൗർലഭ്യമാണ് പ്രധാനമായും നിക്ഷേപത്തിന്റെ തോത് കുറയാൻ കാരണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഗോള തലത്തിലുള്ള ലയനങ്ങളും, ഏറ്റെടുക്കലുകളും ഈ ദശകത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പു കുത്തി.
പലിശ നിരക്ക് ഉയരുന്നതും, ഉയർന്ന പണപ്പെരുപ്പവും, മാന്ദ്യ ഭീതിയുമെല്ലാമാണ് കമ്പനികളെ കരാറുകളിൽ നിന്ന് പ്രധാനമായും പിന്തിരിപ്പിക്കുന്നത്.