ജിഎസ് ടി വരുമാനം 11 ശതമാനം ഉയര്‍ന്നു
ഇതില്‍ 25,681കോടി രൂപ കേന്ദ്ര ജിഎസ് ടി യും, 32,651 കോടി രൂപ സംസ്ഥാന ജി എസ് ടി യും, 77,103 കോടി രൂപ ഇന്റഗ്രെയ്റ്റഡ് ജിഎസ് ടി യും (ഇതില്‍ 38,635 കോടി രൂപ ഉത്പന്നങ്ങളുടെ ഇറക്കുമതി വിഭാഗത്തില്‍ ശേഖരിച്ചത്) 10,433 കോടി രൂപ സെസും (ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിന്ന് 817 കോടി രൂപ) ഉള്‍പ്പെടുന്നു.
ഡെല്‍ഹി :നവംബറില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ജിഎസ്ടി വരുമാനം 11 ശതമാനം ഉയര്‍ന്ന് 1.46 ലക്ഷം കോടി രൂപയായി. തുടര്‍ച്ചയായ ഒമ്പതാം മാസമാണ് ജിഎസ്ടി വരുമാനം 1.40 കോടിക്ക് മുകളില്‍ റിപ്പോര്‍ട്ട് ചെയുന്നത്. ഇത്തവണ 1,45,867 കോടി രൂപയാണ് ജിഎസ് ടി ഇനത്തില്‍ ശേഖരിച്ചത്.
ഇതില്‍ 25,681കോടി രൂപ കേന്ദ്ര ജിഎസ് ടി യും, 32,651 കോടി രൂപ സംസ്ഥാന ജി എസ് ടി യും, 77,103 കോടി രൂപ ഇന്റഗ്രെയ്റ്റഡ് ജിഎസ് ടി യും (ഇതില്‍ 38,635 കോടി രൂപ ഉത്പന്നങ്ങളുടെ ഇറക്കുമതി വിഭാഗത്തില്‍ ശേഖരിച്ചത്) 10,433 കോടി രൂപ സെസും (ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിന്ന് 817 കോടി രൂപ) ഉള്‍പ്പെടുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ 1,31,526 കോടി രൂപയുടെ ജിഎസ് ടിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം ആഭ്യന്തര ഇടപാടില്‍ നിന്നുമുള്ള വരുമാനത്തേക്കാള്‍ 20 ശതമാനവും, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത വരുമാനത്തേക്കാള്‍ 8 ശതമാനവും വര്‍ധിച്ചു.
ഏപ്രില്‍ മാസത്തില്‍ ജിഎസ് ടിയില്‍ നിന്നുള്ള വരുമാനം റെക്കോര്‍ഡ് നേട്ടമായ 1.68 ലക്ഷം കോടിയായിരുന്നു. ഒക്ടോബറില്‍ ഇത് 1.52 ലക്ഷം കോടിയായി.