സർക്കാർ ജാമ്യമുള്ള വായ്പ: 5 വർഷത്തിൽ കുതിച്ചത് മൂന്നു മടങ്ങ്

ഈ വായ്പകൾ 2012 ൽ വെറും 8,277.4 കോടി മാത്രമായിരുന്നു

Update: 2023-12-16 15:44 GMT

തിരുവനന്തപുരം:സംസ്ഥാന സർക്കാർ  ഈടു നൽകിയ വായ്‌പകൾ 2017 മുതൽ 2022 വരെയുള്ള അഞ്ചു വർഷങ്ങളിൽ മൂന്ന് ഇരട്ടിയായി കുത്തനെ വർധിച്ചതായി ആർ ബി ഐ കണക്കുകൾ വ്യക്തമാക്കുന്നു. 

സർക്കാർ ഈടു നൽകിയ വായ്പകൾ  2017 മാർച്ച അവസാനം 16,248.6 കോടി ആയിരുന്നത് 2022 മാർച്ച് 31 ആയപ്പോഴേക്കും 173 ശതമാനം,  ( 2 .73  മടങ്ങ്  ) വളർന്നു 44,369.9 കോടിയിൽ എത്തി. 

ഈ വായ്പകൾ 2012 ൽ വെറും 8,277.4 കോടി മാത്രമായിരുന്നു. ഇതാണ് പത്തു വര്ഷകൊണ്ടു അനിയന്ത്രിതമായി വളർന്ന് 436 ശതമാനം അല്ലെങ്കിൽ 5 മടങ്ങ് ആയത്. 

2022 ശേഷമുള്ള കണക്കുകൾ ഇപ്പോൾ ലഭ്യമല്ലെങ്കിലും, സംസ്ഥാന ധനകാര്യ വകുപ്പുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ പറയുന്നതനുസരിച്ച്   കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഈ വായ്‌പകൾ വളരെ അധികം കൂടിയിട്ടുണ്ട്. 

കേരളത്തിന്റെ കടമെടുക്കാനുള്ള പരിധി നിശ്ചയിക്കുമ്പോൾ സംസ്ഥാനം ഈട് നൽകിയ വായ്‌പകൾ സർക്കാർ എടുത്ത വായ്പകളായി കണക്കാക്കുമെന്ന കേന്ദ്രത്തിന്റെ നിലപാട് കഴിഞ്ഞു രണ്ടു വർഷമായി മാധ്യമങ്ങളും പൊതുസമൂഹവും ചർച്ച ചെയ്യുന്നത് ഈ പശ്ചാത്തലത്തിൽ വളരെ പ്രസക്തമാണ്.

വളരെ വലിയ വായ്പ്പകൾക്കു സംസ്ഥാനം ഈട് നൽകിയിട്ടുണ്ടെങ്കിലും, കിഫ്‌ബിയും, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ (കെ എസ് എസ് പി എൽ ) നും, 2022 ലും, 2023 ലും മായി എടുത്ത  14,000 കോടിയുടെ വായ്പയിലാണ് കേന്ദ്രം ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്.

കേരള സീലിംഗ് ഓൺ ഗവണ്മെന്റ് ഗ്യാരന്റി  ആക്ട് 2003 

ഈ നിയമമനുസരിച്ചു സംസ്ഥാനത്തിന് അതിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര  ഉൽപാദനത്തിന്റെ 5 ശതമാനത്തിനു തുല്യമായ തുകയെ വായ്പ എടുക്കുവാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഈ പരിധി 10 ശതമാനമായി ഉയർത്തികൊണ്ടു 2022 സാമ്പത്തിക വര്ഷത്തിൽ  നിയമ൦ ഭേദഗതി   ചെയ്തതായി ഒരു അഭിമുഖത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ മൈഫിൻപോയിന്റിനോട് പറഞ്ഞിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഈടിൻ മേൽ  അതിന്റെ വകുപ്പുകളും, , പൊതുമേഖലാ സ്ഥാപനങ്ങളും, പ്രാദേശിക സർക്കാരുകളും, നിയമപരമായി രൂപീകരിച്ച ബോർഡുകളും, കോര്പറേഷനുകളും, സഹകരണ സ്ഥാപനങ്ങളും എടുക്കുന്ന വായ്പകൾ സർക്കാർ എടുത്ത വായ്പകളായി കണക്കാക്കും.

ഗാരന്റീ ആക്ട് അനുസരിച്ചു സർക്കാർ  ഈട്  നൽകുന്ന വായ്പകൾക്ക്, 0 .75 ശതമാനം ഗ്യാരന്റി കമ്മിഷൻ ഈടാക്കാം. ഇത് ഒരു സാഹചര്യത്തിലും എഴുതിത്തള്ളാൻ സർക്കാരിനെ നിയമ൦ അനുവദിക്കുന്നില്ല.



Tags:    

Similar News