കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ടോളിൻസ് ടയേഴ്‌സ്

  • മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 6.18 ശതമാനം കുതിച്ചു
  • ഫെഡറൽ ബാങ്ക് ഓഹരികൾ 1.66 ശതമാനം ഉയർന്നു
  • കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 3.86 ശതമാനം ഇടിഞ്ഞു
;

Update: 2024-11-18 13:34 GMT
kerala companies performance; tolins tayers share price surges
  • whatsapp icon

നവംബർ 18ലെ വ്യാപാരത്തിൽ ടോളിൻസ് ടയേഴ്‌സ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 9.92 ശതമാനം ഉയർന്ന ഓഹരികൾ 183.40 രൂപയിലാണ് ക്ലോസ് ചെയ്തത്.ഏകദേശം 6.86 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് വന്ന വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 657 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 239.40 രൂപയും താഴ്ന്ന വില 156.40 രൂപയുമാണ്.

മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 6.18 ശതമാനം കുതിപ്പോടെ 1885.65 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ അഞ്ചു ശതമാനം നേട്ടത്തോടെ 283.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.19 ശതമാന വർധനയോടെ 668.25 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് ഓഹരികൾ 1.66 ശതമാനം ഉയർന്ന് 200.25 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 1.60 ശതമാനം നേട്ടം നൽകി 22.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 3.86 ശതമാനം ഇടിവോടെ 2370 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 3.36 ശതമാനം നഷ്ടത്തോടെ 190.35 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 2.77 ശതമാനം താഴ്ന്ന് 111.45 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 2.36 ശതമാനം  ഇടിഞ്ഞ് 31 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി-ഗാർഡ് ഓഹരികൾ 2.16 ശതമാനം നഷ്ടം നൽകി 396.80 രൂപയിലെത്തി.

Tags:    

Similar News