റേഷൻ കാർഡിൽ തെറ്റുണ്ടോ ? വിഷമിക്കണ്ട, സൗജന്യമായി തിരുത്താൻ ഇതാ അവസരം

Update: 2024-11-14 15:43 GMT

റേഷൻ കാർഡിൽ തെറ്റുണ്ടോ ? വിഷമിക്കണ്ട, സൗജന്യമായി തിരുത്താൻ ഇതാ അവസരം

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനുള്ള 'തെളിമ 2024 ' പദ്ധതിക്ക് നാളെ തുടക്കമാകും. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്പര്‍ ചേര്‍ക്കാനും അവസരമുണ്ട്. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങള്‍ പുതുക്കാനും അവസരമുണ്ടാകും. 

 അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തി നല്‍കും. പാചക വാതക കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ വിവരങ്ങളും ചേര്‍ക്കാം. മതിയായ രേഖകള്‍ക്കൊപ്പം വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക പെട്ടികളില്‍ നിക്ഷേപിച്ചാല്‍ മതി.

 റേഷൻകടകളിലെ ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച പരാതികളും റേഷൻ കട ലൈസൻസി, സെയിൽസ് പേഴ്സൺ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ കട നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുവിതരണ വകുപ്പിനെ അറിയിക്കാൻ ഈ സേവനം ഉപയോഗപ്പെടുത്താം. നാളെ ആരംഭിക്കുന്ന പദ്ധതി ഡിസംബര്‍ 15 വരെ നീണ്ടു നില്‍ക്കും.


Tags:    

Similar News