ഗൂഗിള്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

  • ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണിത്
  • കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ലോകമെമ്പാടുമുള്ള 12,000 ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു
  • വോയ്‌സ് അധിഷ്ഠിത ഗൂഗിള്‍ അസിസ്റ്റന്റിലും ഓഗ്മെന്റഡ് റിയാല്‍റ്റി ഹാര്‍ഡ്‌വെയര്‍ ടീമിലും പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ജോലി നഷ്ടപ്പെടുക

Update: 2024-01-11 11:30 GMT

ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ടീമില്‍ നിന്നും ഗൂഗിള്‍ നൂറു കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു.

ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണിത്.

വോയ്‌സ് അധിഷ്ഠിത ഗൂഗിള്‍ അസിസ്റ്റന്റിലും ഓഗ്മെന്റഡ് റിയാല്‍റ്റി ഹാര്‍ഡ്‌വെയര്‍ ടീമിലും പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ജോലി നഷ്ടപ്പെടുക.

ഗൂഗിളിന്റെ സെന്‍ട്രല്‍ എന്‍ജിനീയറിംഗ് ഓര്‍ഗനൈസേഷനിലെ തൊഴിലാളികള്‍ക്കും ജോലി നഷ്ടപ്പെടും.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ലോകമെമ്പാടുമുള്ള 12,000 ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു.

Tags:    

Similar News