ബംഗ്ലാദേശ് പ്രതിസന്ധി തിരുപ്പൂരിന് നേട്ടമാകുമോ?
- ബംഗ്ലാദേശിലെ ബിസിനസ് 10-11 ശതമാനം ഇന്ത്യയിലെത്തിയാല്‍ നേട്ടം പ്രതിമാസം 400 ദശലക്ഷം ഡോളറാകും
- ബംഗ്ലാദേശിലേക്ക് പോകുന്ന ഓര്‍ഡറുകളും ഇന്ത്യയടക്കമുള്ള വിപണികളിലേക്കെത്തും
- ഇന്ത്യ നടത്തുന്നത് പ്രതിമാസം 1.3-1.5 ബില്യണ്‍ ഡോളറിന്റെ ടെക്‌സ്റ്റൈല്‍ കയറ്റുമതി മാത്രം
ബംഗ്ലാദേശില്‍ പ്രതിസന്ധി രൂക്ഷമായതോടെ അവിടുള്ള ടെക്‌സ്‌റ്റൈല്‍ മേഖല ഇന്ത്യ പോലുള്ള ബദല്‍ കേന്ദ്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ട്.
അയല്‍ രാജ്യത്തിന്റെ ബിസിനസ് 10-11 ശതമാനം തിരുപ്പൂര്‍ പോലുള്ള ഇന്ത്യന്‍ ഹബ്ബുകളിലേക്ക് വഴിതിരിച്ചുവിട്ടാല്‍ ഇന്ത്യയുടെ നേട്ടം വളരെ വലുതാകും. ഇത് പ്രതിമാസം 300-400 മില്യണ്‍ ഡോളറിന്റെ അധിക നേട്ടം നല്‍കുമെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു. കൂടാതെ ബംഗ്ലാദേശിലേക്ക് പോകുന്ന ഓര്‍ഡറുകളും ഇന്ത്യയടക്കമുള്ള വിപണികള്‍ തേടിയെത്തും.
''തിരുപ്പൂരിലേക്ക് ഓര്‍ഡറുകള്‍ വരാന്‍ തുടങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഈ സാമ്പത്തിക വര്‍ഷം അവ കുറഞ്ഞത് 10 ശതമാനമെങ്കിലും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇത്
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്,'' തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ എം സുബ്രഹ്‌മണ്യന്‍ പറയുന്നു.
ബംഗ്ലാദേശിന്റെ പ്രതിമാസ വസ്ത്ര കയറ്റുമതി 3.5-3.8 ബില്യണ്‍ ഡോളറാണ്. യൂറോപ്യന്‍ യൂണിയനിലും യുണൈറ്റഡ് കിംഗ്ഡത്തിലും ഉയര്‍ന്ന ഇരട്ട അക്ക വിഹിതവും അമേരിക്കയില്‍ 10 ശതമാനം വിപണി വിഹിതവുമുണ്ട്.
ഇന്ത്യ പ്രതിമാസം 1.3-1.5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി മാത്രമാണ് ഈ മേഖലയില്‍ നടത്തുന്നത്.
നിലവിലെ പ്രതിസന്ധി ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍, അത് വാങ്ങുന്നയാളുടെ വികാരത്തെ ബാധിക്കും. തുടക്കത്തില്‍, വാങ്ങുന്നവര്‍ ചില ഓര്‍ഡറുകള്‍ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും മാറ്റും. 300-400 മില്യണ്‍ ഡോളര്‍ അധിക ഓര്‍ഡറുകള്‍ ഉടനടി കൈകാര്യം ചെയ്യാനുള്ള ശേഷി ഇന്ത്യക്കുണ്ട്.
2023-ലെ 47 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2024-ല്‍ ബംഗ്ലാദേശ് വാര്‍ഷിക കയറ്റുമതിയില്‍ 50 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷിച്ച സമയത്താണ് പ്രതിസന്ധി വന്നിരിക്കുന്നത്.
ഇതിനുപുറമെ, ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ യൂണിറ്റുകളും അവരുടെ അടിത്തറ ഇന്ത്യയിലേക്ക് മാറ്റാനാണ് സാധ്യത.
ട്രേഡ് പോളിസി അനലിസ്റ്റ് എസ് ചന്ദ്രശേഖരന്‍ പറയുന്നതനുസരിച്ച്, ബംഗ്ലാദേശിലെ ഏകദേശം 25 ശതമാനം യൂണിറ്റുകളും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലാണ്. ഷാഹി എക്സ്പോര്‍ട്ട്സ്, ഹൗസ് ഓഫ് പേള്‍ ഫാഷന്‍സ്, ജയ് ജെയ് മില്‍സ്, ടിസിഎന്‍എസ്, ഗോകല്‍ദാസ് ഇമേജസ്, അമ്പത്തൂര്‍ ക്ലോത്തിംഗ് തുടങ്ങിയ കമ്പനികള്‍ അവയില്‍ ഉള്‍പ്പെടുന്നു.