യുഎസ് കടബാധ്യത നിങ്ങളെ ബാധിക്കുമോ?
- കടപരിധി ഉയര്‍ത്താന്‍ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്ന
- ഡോളര്‍ ആഗോള കരുതല്‍ കറന്‍സി; ചലനങ്ങള്‍ വന്‍ പ്രത്യാഘാതം ഉണ്ടാകും
- പ്രതിസന്ധി നീണ്ടുനിന്നാല്‍ ജിഡിപി 4.6ശതമാനം കുറഞ്ഞേക്കാം
യുഎസ് കടബാധ്യതയുടെ വക്കിലേക്ക് നീങ്ങിക്കഴിഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയിലുടനീളം വിനാശകരമായ ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ സമ്മതിക്കുന്ന ഒരു സ്ഥിതി വിശേഷത്തിലേത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കടത്തിന്റെ പരിധി ഉയര്‍ത്താന്‍ യുഎസ് അധികൃതര്‍ക്ക് കഴിയാത്തതാണ് ഇപ്പോഴുണ്ടാകുന്ന പ്രതിസന്ധിക്ക് കാരണമാകുന്നത്. യുഎസ് ഗവണ്‍മെന്റിന് ബില്ലുകള്‍ അടയ്ക്കാന്‍ കടമെടുക്കാന്‍ കഴിയുന്ന തുക ഇതില്‍ ഉള്‍ക്കൊള്ളുന്നു.
സൈനിക ശമ്പളം മുതല്‍ ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങള്‍ വരെയുള്ളവയ്ക്ക് ഫണ്ട് നല്‍കുന്നതിനുള്ള ബില്ലുകള്‍ പാസാക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നതുവരെ ഇതുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്.
പതിറ്റാണ്ടുകളായി, യുഎസ് ഗവണ്‍മെന്റ് പണം കടം വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാരണത്താല്‍ കടത്തിന്റെ പരിധി ഉയര്‍ത്തുന്നത് പതിവാണ്. എങ്കിലും കടപരിധി ഉയര്‍ത്തുന്നതുന്നത് സംബന്ധിച്ച യോഗത്തില്‍ ഭിന്നത ഉണ്ടായതിനാല്‍ തീരുമാനമെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരുന്നു.
ഇത് സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് വ്യാപകമായ ആശങ്ക സൃഷ്ടിക്കുന്നതിന് കാരണമായി. ആഗോളതലത്തിലുള്ള സൂചികകളില്‍ അത് പ്രതിഫലിക്കുകയും ചെയ്തു.
മാത്രമല്ല യുഎസ് ഡോളര്‍ ആഗോള കരുതല്‍ കറന്‍സിയായതിനാല്‍ അവര്‍ക്കുണ്ടാകുന്ന കടം വലിയ അന്തര്‍ദേശീയ പ്രത്യാഘാതങ്ങളും ഉണ്ടാക്കും.
യുഎസ് കടബാധ്യതയുടെ അനന്തരഫലങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്ന്് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഫിനാന്‍ഷ്യല്‍ ആന്‍ഡ് മോണിറ്ററി സിസ്റ്റംസ് മേധാവി മാത്യു ബ്ലേക്ക് പറയുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുമ്പോള്‍ അപകടകരമായ ശൂന്യത ഒഴിവാക്കാന്‍ അധികൃതര്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കടബാധ്യത അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് കടുത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് നേതൃത്വത്തിന് അടുത്തിടെ അയച്ച കത്തില്‍ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ യുഎസിന്റെ ആഗോള നേതൃത്വ സ്ഥാനത്തെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഇത് അമേരിക്കയുടെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുമെന്ന് ട്രഷറി സെക്രട്ടറി പറയുന്നു.
ഒരു യുഎസ് കടബാധ്യത ദൈനംദിന ഉപഭോക്താക്കളെ എങ്ങനെയാണ് ബാധിക്കുക?
യുഎസ് കടബാധ്യത-ഒരു ചെറിയ കടം പരിധി ലംഘനം പോലും-യുഎസ് സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മൂഡീസ് നടത്തിയ ഒരു വിശകലനത്തില്‍, ഈ വീഴ്ച നീണ്ടുനിന്നാല്‍ യഥാര്‍ത്ഥ ജിഡിപി 2023 അവസാനത്തോടെ 4.6ശതമാനം കുറയാന്‍ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘകാല വളര്‍ച്ചയ്ക്കുള്ള സാധ്യതകളും അതോടെ കുറയും.
അതുമൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യം ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് അനുഭവിച്ചതിന് തുല്യമായിരിക്കും.
അതേസമയം, വൈറ്റ് ഹൗസ് കൗണ്‍സില്‍ ഓഫ് ഇക്കണോമിക് അഡൈ്വസേഴ്സ് പുറത്തിറക്കിയ ഒരു വിശകലനത്തില്‍ സമ്പദ്വ്യവസ്ഥയെ ആറ് ശതമാനത്തിലധികം ചുരുങ്ങാന്‍ നീണ്ട വീഴ്ച കാരണമാകുമെന്ന് കണ്ടെത്തി.
കടബാധ്യത മൂലമുണ്ടാകുന്ന മാന്ദ്യത്തില്‍നിന്ന് പൊതുജനങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. കുടുംബങ്ങളിലും ബിസിനസുകളിലും ആഘാതം തടയാന്‍ സഹായിക്കുന്നതിന് പരിമിതമായ നയ ഓപ്ഷനുകള്‍ ഉണ്ടായേക്കാം.
യുഎസിലെ സാമ്പത്തിക മാന്ദ്യം ആഗോള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയും ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.
കടബാധ്യതയുടെ ഫലമായി യുഎസ് സ്റ്റോക്കുകളില്‍ വീഴ്ച പ്രതീക്ഷിക്കുന്നു. വൈറ്റ് ഹൗസിന്റെ റിപ്പോര്‍ട്ട് കണക്കാക്കുന്നത് നീണ്ടുനില്‍ക്കുന്ന ഡിഫോള്‍ട്ട് സ്റ്റോക്ക് മാര്‍ക്കറ്റ് 45ശതമാനം ഇടിഞ്ഞേക്കാം എന്നാണ്.
ഈ ഇടിവ് റിട്ടയര്‍മെന്റ് അക്കൗണ്ടുകളെയും ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെയും സാരമായി ബാധിക്കും. ഈ അവസ്ഥ സംജാതമായാല്‍ ഇത് സാമ്പത്തിക മാന്ദ്യത്തെ കൂടുതല്‍ വഷളാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വന്‍ തോതിലുള്ള ഓഹരിവില്‍പ്പന യുഎസില്‍ ഉണ്ടാകും. ഇത് രാജ്യത്തെ 10 ട്രില്യണ്‍ ഡോളര്‍ ഇല്ലാതാക്കിയേക്കും. അന്താരാഷ്ട്ര ഓഹരിവിപണികളും തിരിച്ചടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. വാഷിംഗ്ടണിലെ പ്രതിസന്ധിയുടെ ഫലമായി യൂറോപ്പില്‍ ഇതിനകം തന്നെ ഓഹരികള്‍ ഇടിഞ്ഞു.
സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി തൊഴിലില്ലായ്മ ഗണ്യമായി വേഗത്തില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
സാമ്പത്തികരംഗത്തെ പ്രതിസന്ധി നീണ്ടുനിന്നാല് അത് ഏകദേശം എട്ട് ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും തൊഴിലില്ലായ്മ നിരക്ക് 8ശതമാനം ആയി വര്‍ദ്ധിപ്പിക്കുമെന്നും മൂഡീസ് കണക്കാക്കുന്നു.
നിലവിലുള്ള കടപരിധിയുടെ ചെറിയ ലംഘനം പോലും1.5 ദശലക്ഷം ജോലികള്‍ നഷ്ടപ്പെടുത്തും. തൊഴിലില്ലായ്മ അഞ്ച് ശതമാനം വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഏജന്‍സി കണ്ടെത്തി.
ഒരു നീണ്ടുനില്‍ക്കുന്ന പ്രതിസന്ധി സമ്പദ്വ്യവസ്ഥയെ ഗുരുതരമായ നാശത്തിലേക്ക് നയിച്ചേക്കാം. പണം കടം വാങ്ങുന്നത് ഈ സാഹചര്യത്തില്‍ യുഎസിന് ചെലവേറിയതാകും. പരിണിതഫലങ്ങള്‍ വളരെ ഉണ്ടാകുന്ന ഒരു കാലമാണ് വരാനിരിക്കുന്നത്. യുഎസ് സമ്പദ്വ്യവസ്ഥയിലുടനീളം പലിശനിരക്ക് ഉയരാനും ഇത് കാരണമാകും.
മാന്ദ്യകാലത്ത് വീടുകളുടെ വില്‍പ്പന കുത്തനെ ഇടിയുമെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനികളും വിലയിരത്തുന്നുണ്ട്.ടെക് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സില്ലോപ്രതീക്ഷിക്കുന്നത് വില്‍പ്പനയില്‍ 23ശതമാനം ഇടിവാണ്.