ഇന്ത്യ-ഇഎഫ്ടിഎ കരാര്‍ അംഗീകരിക്കാന്‍ നോര്‍വേ

  • കരാര്‍ നടപ്പാക്കുന്നതിന് ബ്ലോക്കിലെ നാലു രാജ്യങ്ങളുടെയും അംഗീകാരം ആവശ്യമാണ്
  • ഇന്ത്യയും നാല് രാജ്യങ്ങളുടെ ഇഎഫ്ടിഎ ബ്ലോക്കും ട്രേഡ് ആന്‍ഡ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റില്‍ ഒപ്പുവെച്ചിട്ടുണ്ട്
  • നോര്‍വേയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ബ്രിഡ്ജ് ആരംഭിക്കണമെന്ന് ഇന്ത്യ

Update: 2024-12-09 03:31 GMT

ഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്ത വര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്നതായി നോര്‍വേ. ഈ വര്‍ഷം മാര്‍ച്ച് 10 ന് ഇന്ത്യയും നാല് രാജ്യങ്ങളുടെ ഇഎഫ്ടിഎ ബ്ലോക്കും ട്രേഡ് ആന്‍ഡ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ് എന്ന് വിളിക്കപ്പെടുന്ന കരാറില്‍ ഒപ്പുവച്ചു. എന്നിരുന്നാലും, ഇത് നടപ്പിലാക്കുന്നതിന് ബ്ലോക്കിലെ നാല് രാജ്യങ്ങളുടെ അംഗീകാരം ആവശ്യമാണ്.

മുംബൈയില്‍ നടന്ന ഇന്ത്യ-നോര്‍വേ ബിസിനസ് ഫോറത്തിലാണ് കരാര്‍ ചര്‍ച്ചയ്ക്ക് വന്നത്. ഇന്ത്യയിലെ നോര്‍വേ അംബാസഡര്‍ മെയ്-എലിന്‍ സ്റ്റെനര്‍, ട്രേഡ് ആന്‍ഡ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റിനെ ഉഭയകക്ഷി ബന്ധങ്ങളിലെ നാഴികക്കല്ലായി വിശേഷിപ്പിച്ചു.

ാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ് അംഗീകരിക്കാനുള്ള നോര്‍വേയുടെ പദ്ധതികള്‍ മറ്റ് രാജ്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. 2025ല്‍ ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിക്ക് നോര്‍വേ ആതിഥേയത്വം വഹിക്കുമെന്നും അംബാസഡര്‍ അറിയിച്ചു.

ചര്‍ച്ചയില്‍, നിരവധി നോര്‍വീജിയന്‍ കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു. ചര്‍ച്ചയില്‍ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അധ്യക്ഷനായിരുന്നു.

ഈ സെഷനില്‍, റെഗുലേറ്ററി വെല്ലുവിളികള്‍, പൊതു സംഭരണ ആശങ്കകള്‍, മേഖലകളിലുടനീളമുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവ ഉള്‍പ്പെടെ വിവിധ പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കുവന്നു.

മാരിടൈം, ഷിപ്പിംഗ്, ഊര്‍ജം, ഭക്ഷ്യ സംസ്‌കരണം, ലോജിസ്റ്റിക്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പുനരുപയോഗ ഊര്‍ജം, സര്‍ക്കുലര്‍ ഇക്കോണമി തുടങ്ങിയ പ്രധാന മേഖലകളിലെ പ്രശ്‌നങ്ങള്‍ നോര്‍വേ മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.

അടുത്ത മന്ത്രിതല യോഗത്തില്‍ നോര്‍വേയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ബ്രിഡ്ജ് ആരംഭിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ഇന്തോ-നോര്‍ഡിക് ഉച്ചകോടിയില്‍ ഈ സംരംഭം ആരംഭിക്കാമെന്ന് അംബാസഡര്‍ നിര്‍ദ്ദേശിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1.1 ബില്യണ്‍ ഡോളറിലെത്തി, ഇന്ത്യയുടെ 33-ാമത്തെ വലിയ നിക്ഷേപകരായി നോര്‍വേ ഉയര്‍ന്നു. 

Tags:    

Similar News