സ്‌പെക്ട്രം വിലനിര്‍ണയ ചര്‍ച്ച സമയപരിധി നീട്ടി ട്രായ്

  • പുതിയ സമയപരിധി അനുസരിച്ച് അഭിപ്രായങ്ങള്‍ ഒക്ടോബര്‍ 25നും എതിര്‍ അഭിപ്രായങ്ങള്‍ നവംബര്‍ ഒന്നിനും അറിയിക്കാം
  • ഇന്ത്യന്‍ ടെലികോം കമ്പനികളുമായി കടുത്ത മത്സരത്തിന് കളമൊരുക്കിയിരിക്കുകയാണ് സ്റ്റാര്‍ലിങ്ക്

Update: 2024-10-19 12:19 GMT

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ലേലമില്ലാതെ സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള, ചര്‍ച്ചയുടെ സമയപരിധി നീട്ടി. വിലനിര്‍ണ്ണയ രീതിയും നിബന്ധനകളും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരും.

ഓഹരി ഉടമകള്‍ക്ക് അഭിപ്രായങ്ങളും എതിര്‍പ്പുകളും അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന അഭ്യര്‍ത്ഥനകളെത്തുടന്നാണ് സമയപരിധി നീട്ടിയത് .പുതിയ സമയപരിധി അനുസരിച്ച് അഭിപ്രായങ്ങള്‍ ഒക്ടോബര്‍ 25നും എതിര്‍ അഭിപ്രായങ്ങള്‍ നവംബര്‍ ഒന്നിനും അറിയിക്കാവുന്നതാണ്. മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, ആമസോണ്‍ കൈപ്പര്‍ തുടങ്ങിയ സാറ്റലൈറ്റ് കമ്പനികള്‍ ഇന്ത്യയില്‍ സ്പെക്ട്രം വില കുറയ്ക്കണമെന്ന വാദം ഉന്നയിച്ചിരുന്നു.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ, സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്‍ എന്നിവയുമായി കടുത്ത മത്സരത്തിന് കളമൊരുക്കിയിരിക്കുകയാണ് മസ്‌ക്കിന്റെ സ്റ്റാര്‍ലിങ്ക്.

ടെലികോം സ്‌പെക്ട്രം ലേലം ചെയ്യണമെന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ആവശ്യമുന്നയിച്ചിരുന്നു. ആവശ്യം തള്ളി കൊണ്ട് കേന്ദ്ര വാര്‍ത്താവിതരണമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സാറ്റലൈറ്റ് സ്‌പെക്ട്രം ഭരണതലത്തില്‍ അനുവദിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സാറ്റലൈറ്റ് സ്‌പെക്ട്രത്തിനായുള്ള ഫീസ് ട്രായ് നിശ്ചയിക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. തുടര്‍ന്ന് അഭിപ്രായങ്ങളും എതിര്‍ അഭിപ്രായങ്ങളും അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യമുന്നയിച്ച് ജിയോ എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ ട്രായിയെ സമീപിക്കുകയായിരുന്നു. ട്രായിയാണ് സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള രീതി തീരുമാനിക്കുക.

Tags:    

Similar News