വിദേശ നാണ്യ ശേഖരം 20 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

  • കരുതൽ ശേഖരം 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ
  • വിദേശ കറൻസി ആസ്തി 545.05 ബില്യൺ ഡോളറിലെത്തി
  • സ്വർണത്തിന്റെ കരുതൽ ശേഖരം 47.58 ബില്യൺ ഡോളർ
;

Update: 2023-12-23 06:56 GMT
Foreign exchange reserves at 20-month high
  • whatsapp icon

ഡിസംബർ 15 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ (എഫ്എക്സ്) കരുതൽ ശേഖരം അഞ്ചാം തവണയും ഉയർന്ന് 615.97 ബില്യൺ ഡോളറിലെത്തി. ഇത് 20 മാസത്തെ ഏറ്റവും ഉയർന്ന നിരക്കും കൂടിയാണ്. 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് കരുതൽ ശേഖരം.

പോയ വാരത്തിൽ കരുതൽ ശേഖരം ഉയർന്നത് 9.11 ബില്യൺ ഡോളർ. ഇത് എക്കാലത്തെയും ഉയർന്ന പ്രതിവാര കാണുകളിൽ ഒന്നാണ്. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാമത്തെ ഉയർന്ന നിരക്കാണിത്. ഇരുകമതിയിലുണ്ടായ ഇടിവും ക്രൂഡ് ഓയിൽ വിലയിലെ കുറവും കാരണമാണ് കരുതൽ ശേഖരം ഉയരാനുള്ള കാരണമായി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ നില തുടരുകയാണെങ്കിൽ കരുതൽ ധനം വീണ്ടും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്കുകൾ പ്രകാരം ഡിസംബർ എട്ടിന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 2.82 ബില്യൺ ഡോളർ ഉയർന്ന് 606.86 ബില്യൺ ഡോളറിലെത്തിയിരുന്നു.

ഇതേ കാലയളവിൽ രാജ്യത്തിന്റെ വിദേശ കറൻസി ആസ്തി 8.35 ബില്യൺ ഡോളർ വർദ്ധിച്ച് 545.05 ബില്യൺ ഡോളറിലെത്തി. സ്വർണത്തിന്റെ കരുതൽ ശേഖരം 446 മില്യൺ ഡോളർ ഉയർന്ന് 47.58 ബില്യൺ ഡോളറായി. സ്പെഷ്യൽ ഡ്രോയിംഗ് റൈറ്സ് (SDRs) 135 മില്യണിൽ നിന്ന് 18.32 ബില്യൺ ഡോളറായി ഉയർന്നു. ഐ എംഎഫ് ലെ രാജയത്തിന്റെ കരുതൽ നില 181 മില്യൺ ഡോളർ ഉയർന്ന് 5.02 ബില്യൺ ഡോളറിലെത്തി.

വിദേശ കരുതൽ ശേഖരം റിസേർവ് ബാങ്കിന്റെ ഫോറെക്സ് മാർക്കറ്റിലെ പ്രവർത്തനങ്ങളെയും കൈവശമുള്ള കറൻസികളിലെ മൂല്യനിർണ്ണയ മാറ്റത്തെയും ആശ്രയിച്ചിരിക്കുന്നു. ഡിസംബർ 15 ന് അവസാനിച്ച വാരത്തിൽ, മുൻ ദിവസത്തെ ക്ലോസിങ് വിലയായ 83.30 രൂപയിൽ നിന്നും 27 പൈസ ഉയർന്ന  83.03 രൂപയിൽ ക്ലോസ് ചെയ്തു.   

Tags:    

Similar News