ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു

  • ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6 ശതമാനമായി കുറയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ
  • പാര്‍ലമെന്റ് തിരഞ്ഞെടുപ്പും മന്ദഗതിയിലുള്ള സര്‍ക്കാര്‍ കാപെക്സും കാരണം ചില മേഖലകളില്‍ താല്‍ക്കാലിക മാന്ദ്യമുണ്ടായി
;

Update: 2024-08-22 08:33 GMT
gdp growth at six-quarter low
  • whatsapp icon

ഗവണ്‍മെന്റ് മൂലധനച്ചെലവ് ചുരുങ്ങിയതും നഗര ഉപഭോക്തൃ ഡിമാന്‍ഡിലെ ഇടിവും കാരണം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6 ശതമാനമായി കുറയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ പ്രവചിച്ചു. എന്നാല്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.8 ശതമാനം വളരുമെന്നും ഏജന്‍സി പ്രതീക്ഷിക്കുന്നു.

ജൂണ്‍ പാദത്തിലെ വളര്‍ച്ചയുടെ ഔദ്യോഗിക കണക്കുകള്‍ ഓഗസ്റ്റ് 30 ന് മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ പുറത്തിറക്കും. 2023-24 ജൂണ്‍ പാദത്തില്‍ വളര്‍ച്ച 8.2 ശതമാനമായിരുന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പും കേന്ദ്ര-സംസ്ഥാന തലങ്ങളിലെ മന്ദഗതിയിലുള്ള സര്‍ക്കാര്‍ കാപെക്സും കാരണം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ പാദത്തില്‍ ചില മേഖലകളില്‍ താല്‍ക്കാലിക മാന്ദ്യം അനുഭവപ്പെട്ടതായി ഐസിആര്‍എ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.

കൂടാതെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്തൃ കോണ്‍ഫിഡന്‍സ് സര്‍വേ പ്രകാരം നഗര ഉപഭോക്തൃ ആത്മവിശ്വാസം ഇടിവ് റിപ്പോര്‍ട്ട് ചെയ്തതായി അവര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ പ്രതികൂലമായ മണ്‍സൂണിന്റെ നീണ്ടുനിന്ന ആഘാതവും 2024 ലെ മണ്‍സൂണിന്റെ ക്രമരഹിതമായ തുടക്കവും ഗ്രാമീണ പുരോഗതിയെ തടയുകയും ചെയ്തു.

Tags:    

Similar News