ജിഎസ്ടി കളക്ഷന് തിളക്കം; പിരിച്ചെടുത്തത് 1.82 ലക്ഷം കോടി

  • ജിഎസ്ടി കളക്ഷനില്‍ ഉണ്ടായത് എട്ടര ശതമാനം വളര്‍ച്ച
  • കണക്കുകള്‍ പ്രകാരം കേന്ദ്ര ജിഎസ്ടി ശേഖരം 34,141 കോടി രൂപയും സംസ്ഥാന ജിഎസ്ടി 43,047 കോടി രൂപയുമാണ്
  • ഈ വര്‍ഷം ഏപ്രിലില്‍ പിരിച്ചെടുത്ത 2.10 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍

Update: 2024-12-02 03:05 GMT

നവംബറിലെ മൊത്ത ജിഎസ്ടി കളക്ഷന്‍ 8.5 ശതമാനം വര്‍ധിച്ച് 1.82 ലക്ഷം കോടി രൂപയായി. ഉത്സവ സീസണില്‍ ഉണ്ടായ വര്‍ധിച്ച വില്‍പ്പനയാണ് ഇതിന് കാരണമായത്. കഴിഞ്ഞവര്‍ഷം ഇതേ മാസത്തെ കളക്ഷന്‍ 1.68 ലക്ഷം കോടി രൂപയായിരുന്നു

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേന്ദ്ര ജിഎസ്ടി ശേഖരം 34,141 കോടി രൂപയും സംസ്ഥാന ജിഎസ്ടി 43,047 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ഐജിഎസ്ടി 91,828 കോടി രൂപ, സെസ് 13,253 കോടി രൂപ എന്നിങ്ങനെയുമാണ്.

ഒക്ടോബറില്‍, 9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.87 ലക്ഷം കോടി രൂപയുടെ ജിഎസ്ടി ശേഖരം രണ്ടാമത്തെ മികച്ച ജിഎസ്ടി മോപ്പ്-അപ്പായിരുന്നു. 2024 ഏപ്രിലില്‍ പിരിച്ചെടുത്ത 2.10 ലക്ഷം കോടി രൂപയായിരുന്നു എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍.

അവലോകന മാസത്തില്‍ ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള ജിഎസ്ടി 9.4 ശതമാനം വര്‍ധിച്ച് 1.40 ലക്ഷം കോടി രൂപയായി. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനം ഏകദേശം 6 ശതമാനം ഉയര്‍ന്ന് 42,591 കോടി രൂപയായി.

നവംബറില്‍ 19,259 കോടി രൂപയുടെ റീഫണ്ടുകള്‍ ഇഷ്യൂ ചെയ്തു, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. റീഫണ്ടുകള്‍ ക്രമീകരിച്ചതിന് ശേഷം അറ്റ ജിഎസ്ടി കളക്ഷന്‍ 11 ശതമാനം വര്‍ധിച്ച് 1.63 ലക്ഷം കോടി രൂപയായി.

2025 സാമ്പത്തിക വര്‍ഷത്തിലെ 7 ശതമാനം ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിലെ ശേഷിക്കുന്ന നാല് മാസങ്ങളിലെ ജിഎസ്ടി ശേഖരണത്തിന് അനുകൂലമാണ് ഡിലോയിറ്റ് ഇന്ത്യയുടെ പങ്കാളി എം എസ് മണി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവിലെ 11.81 ലക്ഷം കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 12.90 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനം. 

Tags:    

Similar News