സിഗരറ്റ്, പുകയില, ശീതള പാനീയം! ഇനി വലിയ വിലകൊടുക്കേണ്ടി വരും
- ജിഎസ്ടി 35 ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് മന്ത്രിതല നിര്‍ദ്ദേശം
- ഈമാസം 21നാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം
സിഗരറ്റ്, പുകയില, ശീതള പാനീയം എന്നിവയുടെ ജിഎസ്ടി വര്‍ധിപ്പിച്ചേക്കും. ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് മന്ത്രിതല സമിതിയുടെ നിര്‍ദ്ദേശം
ഡിസംബര്‍ 21നാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നടക്കുന്നത്. അന്നേ ദിവസം കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയില്‍ അവരുടെ സംസ്ഥാന പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സില്‍ ജിഒഎം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. ജിഎസ്ടി നിരക്ക് മാറ്റങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം കൗണ്‍സില്‍ എടുക്കും.
നിലവില്‍, 5, 12, 18, 28 ശതമാനം സ്ലാബുകളുള്ള നാല്-ടയര്‍ നികുതി ഘടനയാണ് ജിഎസ്ടി. ജിഎസ്ടിക്ക് കീഴില്‍, അവശ്യവസ്തുക്കള്‍ ഏറ്റവും കുറഞ്ഞ സ്ലാബില്‍ നികുതി ചുമത്തുന്നു. അതേസമയം ആഡംബരവും ഡീമെറിറ്റ് ഇനങ്ങളും ഉയര്‍ന്ന സ്ലാബിലായിരിക്കും. കാര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയ ആഡംബര വസ്തുക്കളും എയറേറ്റഡ് വാട്ടര്‍ പോലുള്ള ഡീമെറിറ്റ് സാധനങ്ങളും ഏറ്റവും ഉയര്‍ന്ന സ്ലാബിലായിരിക്കും ഉള്‍പ്പെടുത്തുക.
2023 ല്‍ 40 ശതമാനം നികുതി നിരക്കില്‍ കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് ഇന്ത്യയിലുള്ളതെന്ന് ലോകബാങ്ക് സമാഹരിച്ച ശീതള പാനീയങ്ങളുടെ നികുതികളെക്കുറിച്ചുള്ള ക്രോസ്-കണ്‍ട്രി താരതമ്യ ഡാറ്റ വ്യക്തമാക്കുന്നു.