ഇന്ത്യയുടെ വളര്‍ച്ച 6.5 ശതമാനമെന്ന് മൂഡീസ്
- ജി-20 രാജ്യങ്ങളില്‍ രാജ്യങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഇന്ത്യയുടേത്
- ചൈനയില്‍ ആഭ്യന്തര ഉപഭോഗം കുറവെന്നും റിപ്പോര്‍ട്ട്
- ഇന്ത്യയുടേത് ആഭ്യന്തരമായി നയിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥ
;

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്ന് മൂഡീസ് റേറ്റിംഗ്‌സ്. ജി-20 രാജ്യങ്ങളില്‍ രാജ്യങ്ങളില്‍ ഇത് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കായിരിക്കും. രാജ്യം മൂലധനം ആകര്‍ഷിക്കുന്നത് തുടരുകയും നിക്ഷേപങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കിനെ ചെറുക്കുകയും ചെയ്യുമെന്നും മൂഡീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന തലത്തില്‍ നിന്ന് അല്‍പ്പം മന്ദഗതിയിലാകുമെങ്കിലും ഈ വര്‍ഷവും അടുത്ത വര്‍ഷവും ശക്തമായി തുടരുക തന്നെ ചെയ്യുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ചൈനയില്‍, അടിസ്ഥാന സൗകര്യ മേഖലകളിലെയും മുന്‍ഗണനാ ഹൈടെക് മേഖലകളിലെയും കയറ്റുമതിയും നിക്ഷേപവും വളര്‍ച്ചയുടെ പ്രധാന ചാലകശക്തികളായി തുടരുന്നു. അതേസമയം ആഭ്യന്തര ഉപഭോഗം ദുര്‍ബലമായി തുടരുകയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 4.9 ശതമാനത്തില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍-മാര്‍ച്ച്) പണപ്പെരുപ്പം ശരാശരി 4.5 ശതമാനമായിരിക്കുമെന്ന് അത് പ്രവചിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ ആദായ നികുതി പരിധി വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും നേട്ടമായി.
കൂടാതെ, ഫെബ്രുവരിയില്‍ ആര്‍ബിഐ പലിശനിരക്കുകള്‍ 25 ബേസിസ് പോയിന്റ് കുറച്ച് 6.25 ശതമാനമാക്കിയിരുന്നു. ഏപ്രില്‍ 9 ന് നടക്കുന്ന ധനനയ അവലോകനത്തില്‍ റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി (എംപിസി) വീണ്ടും നിരക്കുകള്‍ കുറയ്ക്കുമെന്നും പരക്കെ പ്രതീക്ഷിക്കപ്പെടുന്നു.
യുഎസ് നയങ്ങളിലെ അനിശ്ചിതത്വം മൂലധന ഒഴുക്കിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് മൂഡീസ് പറഞ്ഞു. എന്നാല്‍ ഇന്ത്യയും ബ്രസീലും പോലുള്ള വലിയ വളര്‍ന്നുവരുന്ന വിപണികളും വലുതും ആഭ്യന്തരമായി അധിഷ്ഠിതവുമായ സമ്പദ് വ്യവസ്ഥകളും ആഗോള മൂലധനത്തെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും ശ്രമിക്കുന്നു. വൈവിധ്യപൂര്‍ണ്ണവും ആഭ്യന്തരമായി നയിക്കപ്പെടുന്നതുമായ സമ്പദ് വ്യവസ്ഥകളാണ് ഈ രാജ്യങ്ങളില്‍ ഉള്ളത്.
ഇന്ത്യില്‍ ബാഹ്യമായ സാമ്പത്തിക ആഘാതങ്ങള്‍ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതും രാജ്യത്തിന് മികവാകും.
ആഭ്യന്തര കറന്‍സി അടിസ്ഥാനമാക്കിയുള്ള ബാഹ്യ കടത്തിന്റെ ഉയര്‍ന്ന അനുപാതം ഇന്ത്യയിലുണ്ടെന്നും അതിനാല്‍ വിനിമയ നിരക്ക് അപകടസാധ്യതകളില്‍ നിന്ന് മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അത് കൂട്ടിച്ചേര്‍ത്തു.