ഒഡീഷയിലെ തുറമുഖവും അദാനി പോര്‍ട്‌സിന്

  • കിഴക്ക്, പടിഞ്ഞാറ് തീരങ്ങളിലെ സാന്നിധ്യം അദാനി പോര്‍ട്‌സ് വര്‍ധിപ്പിക്കുന്നു
  • ഇരുമ്പയിര്, കല്‍ക്കരി, ചുണ്ണാമ്പുകല്ല്, ഇല്‍മനൈറ്റ് തുടങ്ങിയവ ജിപിഎല്‍ പോര്‍ട്ടിലെ പ്രധാന കാര്‍ഗോകള്‍
  • 12 തുറമുഖങ്ങള്‍ അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു

Update: 2024-03-26 05:19 GMT

ഒഡീഷയിലെ ഗോപാല്‍പൂര്‍ തുറമുഖത്തിന്റെ 95ശതമാനം ഓഹരികള്‍ അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഏറ്റെടുക്കും. ഇതിന്റെ ഇടപാട് മൂല്യം 1,349 കോടി രൂപയാണ്.അദാനി പോര്‍ട്സ് ഗോപാല്‍പൂര്‍ തുറമുഖത്തിന്റെ 56 ശതമാനം ഓഹരികള്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പില്‍ നിന്ന് (എസ്പി ഗ്രൂപ്പ്) വാങ്ങും. ഇടപാടിന്റെ എന്റര്‍പ്രൈസ് മൂല്യം 30.80 ബില്യണ്‍ രൂപയാണ്.

ഇരുമ്പയിര്, കല്‍ക്കരി, ചുണ്ണാമ്പുകല്ല്, ഇല്‍മനൈറ്റ്, അലുമിന എന്നിവയുള്‍പ്പെടെയുള്ള ഡ്രൈ ബള്‍ക്ക് കാര്‍ഗോയുടെ വൈവിധ്യമാര്‍ന്ന മിശ്രിതമാണ് ഗോപാല്‍പൂര്‍ കൈകാര്യം ചെയ്യുന്നത്. ജിപിഎല്‍ (ഗോപാല്‍പൂര്‍ പോര്‍ട്ട്) അദാനി ഗ്രൂപ്പിന്റെ പാന്‍-ഇന്ത്യ തുറമുഖ ശൃംഖലയിലേക്ക് ചേര്‍ക്കും.

'കിഴക്കന്‍ തീരവും വെസ്റ്റ് കോസ്റ്റ് കാര്‍ഗോ വോളിയം പാരിറ്റിയും അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ സംയോജിത ലോജിസ്റ്റിക് സമീപനം ശക്തിപ്പെടുത്തും,' അദാനി പോര്‍ട്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു.

2023 സാമ്പത്തിക വര്‍ഷത്തില്‍,തുറമുഖം 7.4 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തു. കൂടാതെ 20 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുമുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 11.3 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യുമെന്നും പ്രവര്‍ത്തന വരുമാനം 520 കോടി രൂപ ലഭിക്കുമെന്നും അദാനി പോര്‍ട്ട്‌സ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് മുതല്‍ വെസ്റ്റ് കോസ്റ്റ് വരെയുള്ള തങ്ങളുടെ തന്ത്രത്തിന് അനുസൃതമായാണ് നിക്ഷേപമെന്നും ഗോപാല്‍പൂര്‍ തുറമുഖത്തിന്റെ സ്ഥാനം ഒഡീഷയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും ഖനന കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുമെന്നും കമ്പനി പറയുന്നു. ഇന്ത്യയുടെ പടിഞ്ഞാറും കിഴക്കും തീരത്ത് ഏകദേശം 12 തുറമുഖങ്ങളും ടെര്‍മിനലുകളും അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

Tags:    

Similar News