വിശ്വാസത്തിലധിഷ്ഠിതമായ സംവിധാനം നികുതി പിരിവ് വർധിപ്പിച്ചു: കേന്ദ്ര ധന മന്ത്രി
വിശ്വാസത്തിലധിഷ്ഠിതമായ നികുതി സംവിധാനം, വരുമാനവും റിട്ടേൺ ഫയലിംഗിന്റെ എണ്ണവും, വർധിക്കുന്നതിന് കാരണമായെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 2021 -22 സാമ്പത്തിക വർഷത്തിൽ നേരിട്ടുള്ള നികുതി പിരിവ് 14.09 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 49 .02 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. വ്യക്തിഗത, കോർപറേഷൻ നികുതിയിലുണ്ടായ വളർച്ചയാണ് ഇതിനു കാരണം. നടപ്പു സാമ്പത്തിക വർഷത്തിൽ, പ്രത്യക്ഷ നികുതിയുടെ വരുമാനം 14 .20 ലക്ഷം കോടി രൂപയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ആദായ നികുതിയുമായി ബന്ധപ്പെട്ട ഗവണ്മെന്റ് നേരിട്ടിരുന്ന പോരായ്മകൾ ലഘുകരിക്കുന്നതിനും, കൂടുതൽ ലളിതമായി കാര്യമാണ് നാഫ്തടപ്പാകുന്നതിനും ഇതുവഴി സാധിച്ചുവെന്നും പറഞ്ഞു. കാര്യക്ഷമമായ സാങ്കേതിക വിദ്യയുടെ ഉപയോഗം നികുതിദായകരുടെ സേവനകൾ […]
വിശ്വാസത്തിലധിഷ്ഠിതമായ നികുതി സംവിധാനം, വരുമാനവും റിട്ടേൺ ഫയലിംഗിന്റെ എണ്ണവും, വർധിക്കുന്നതിന് കാരണമായെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
2021 -22 സാമ്പത്തിക വർഷത്തിൽ നേരിട്ടുള്ള നികുതി പിരിവ് 14.09 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 49 .02 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
വ്യക്തിഗത, കോർപറേഷൻ നികുതിയിലുണ്ടായ വളർച്ചയാണ് ഇതിനു കാരണം. നടപ്പു സാമ്പത്തിക വർഷത്തിൽ, പ്രത്യക്ഷ നികുതിയുടെ വരുമാനം 14 .20 ലക്ഷം കോടി രൂപയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
ആദായ നികുതിയുമായി ബന്ധപ്പെട്ട ഗവണ്മെന്റ് നേരിട്ടിരുന്ന പോരായ്മകൾ ലഘുകരിക്കുന്നതിനും, കൂടുതൽ ലളിതമായി കാര്യമാണ് നാഫ്തടപ്പാകുന്നതിനും ഇതുവഴി സാധിച്ചുവെന്നും പറഞ്ഞു. കാര്യക്ഷമമായ സാങ്കേതിക വിദ്യയുടെ ഉപയോഗം നികുതിദായകരുടെ സേവനകൾ വർധിപ്പിക്കുന്നതിനും, വേഗത്തിലും, സുതാര്യമായും നടപടികൾ പൂർത്തിയാകുന്നതിനു സഹായിച്ചു.
അടുത്ത 25 വർഷത്തെ വളർച്ചക്കായി ആദായ നികുതി വകുപ്പ് സ്വയം സജ്ജരാകണമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.