തൊഴിലില്ലായ്മ നിരക്ക് ഉയർന്നു: സി എം ഐ ഇ

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സി എം ഐ ഇ) യുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2021 ഡിസംബറില്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.91 ശതമാനത്തിലെത്തി. നവംബറില്‍ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായിരുന്നു. സി എം ഐ ഇ ഡാറ്റ അനുസരിച്ച് ആഗസ്റ്റ് വരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് 8.3 ശതമാനമായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 2021 നവംബറിലെ 8.21 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 9.30 ശതമാനമായി. ഗ്രാമീണ മേഖലയില്‍ ഇത് 6.44 ശതമാനത്തില്‍ നിന്ന് 7.28 ശതമാനമായി […]

Update: 2022-01-15 07:50 GMT

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സി എം ഐ ഇ) യുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2021 ഡിസംബറില്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.91 ശതമാനത്തിലെത്തി. നവംബറില്‍ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായിരുന്നു. സി എം ഐ ഇ ഡാറ്റ അനുസരിച്ച് ആഗസ്റ്റ് വരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് 8.3 ശതമാനമായിരുന്നു.

നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 2021 നവംബറിലെ 8.21 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 9.30 ശതമാനമായി. ഗ്രാമീണ മേഖലയില്‍ ഇത് 6.44 ശതമാനത്തില്‍ നിന്ന് 7.28 ശതമാനമായി ഉയര്‍ന്നു. 2021 ഡിസംബറില്‍ തൊഴിലവസരങ്ങളുടെ എണ്ണം വര്‍ധിച്ചെങ്കിലും തൊഴിലന്വേഷകരുടെ എണ്ണം ഇതിലും കൂടുതലായെന്ന് സി എം ഐ ഇ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ മഹേഷ് വ്യാസ് പറഞ്ഞു. 'തൊഴില്‍ വിപണിയിലേക്കുള്ള കടന്നുകയറ്റം ഉയര്‍ന്നതിനാല്‍ ഇത് ഒരു നല്ല സൂചനയാണ്. ഏകദേശം 8.3 ദശലക്ഷം ആളുകള്‍ അധികമായി തൊഴില്‍ അന്വേഷിക്കുന്നു. നാല് ലക്ഷം തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിച്ചു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News