ടെക് മേഖലയില്‍ പിരിച്ചുവിടല്‍ കുറയുന്നു
- സെപ്റ്റംബറില്‍, ടെക് മേഖലയില്‍ 35 കമ്പനികള്‍ 3,941 ജീവനക്കാരെ പിരിച്ചുവിട്ടു
- ഒക്ടോബറില്‍ 30 കമ്പനികള്‍ 3,080 ജീവനക്കാരെ നോട്ടീസ് പീരീഡില്‍ തുടരാനുള്ള സ്ലിപ് നല്‍കി
സെപ്റ്റംബറിലും,ഒക്ടോബറിലും ടെക് മേഖലയിലെ പിരിച്ചുവിടലുകളില്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തൊഴില്‍ വിപണി സ്ഥിരത കൈവരിക്കുന്നതായാണ് വിലയിരുത്തല്‍. ജനുവരി, ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന പിരിച്ചുവിടലുകള്‍ക്ക് ശേഷം കുറവ് പിരിച്ചുവിടലുകള്‍ രേഖപ്പെടുത്തിയത് ഇപ്പോഴാണ്.
അതേസമയം സെപ്റ്റംബറില്‍, ടെക് മേഖലയില്‍ 35 കമ്പനികള്‍ 3,941 ജീവനക്കാരെ പിരിച്ചുവിടുകയും ഒക്ടോബറില്‍ 30 കമ്പനികള്‍ 3,080 ജീവനക്കാരെ നോട്ടീസ് പീരീഡില്‍ തുടരാനുള്ള പിങ്ക് സ്ലിപ് നല്‍കുകയും ചെയ്തിരുന്നു.
ക്രിപ്റ്റോ, കണ്‍സ്യൂമര്‍, ഫിനാന്‍സ്, ഹെല്‍ത്ത്കെയര്‍ തുടങ്ങി വിവിധ മേഖലകളിലെ കമ്പനികളില്‍ നിന്ന് ഒക്ടോബറില്‍ പിരിച്ചുവിടലുകളുണ്ടായിരുന്നു. ഒക്ടോബറില്‍, നാല് ടെക് സ്ഥാപനങ്ങള്‍ 400-ലധികം ജോലികള്‍ വീതം വെട്ടിക്കുറച്ചു.
വര്‍ഷത്തിലുടനീളം, പിരിച്ചുവിടലുകള്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത് സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ കമ്പനികളിലും, ഫിന്‍ടെക്, അക എന്നിവയില്‍ നിന്നുള്ള കമ്പനികളിലുമാണ്. ടെക് മേഖലയിലെ പിരിച്ചുവിടലുകളില്‍ ചെലവ് ചുരുക്കലും എ ഐയുടെ വരവും കാരണമായെന്നാണ് വിലയിരുത്തല്‍.