കടപരിധി ഉയര്‍ത്തുന്നതിന് സെനറ്റ് അംഗീകാരം

അമേരിക്കയുടെ കട പരിധി 2.5 ട്രില്യണ്‍ ഡോളര്‍ ഉയര്‍ത്താനുള്ള നിയമനിര്‍മ്മാണത്തിന് സെനറ്റ് ചൊവ്വാഴ്ച അംഗീകാരം നല്‍കി. 50 ല്‍ 49 വോട്ടുകളോടെയാണ്  പാസാക്കിയത്. അന്തിമ അംഗീകാരത്തിനായി ബില്‍ പ്രസിന്‍ഡന്റ് ജോ ബൈഡന് മുന്‍പാകെ സമര്‍പ്പിച്ച് കഴിഞ്ഞു. അടുത്ത വര്‍ഷത്തെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമുള്ള അസ്ഥിരതയെ നിര്‍വീര്യമാക്കുന്ന തീരുമാനമായി ഇതിനെ വിലയിരുത്തുന്നു. ട്രഷറി സെക്രട്ടറി ജാനറ്റ് യെലന്‍ നിശ്ചയിച്ച സമയ പരിധിക്ക് ഒരു ദിവസം ബാക്കി നില്‍ക്കേയാണ് സെനറ്റ് അംഗീകാരം. 'ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍  വരുത്തി വച്ച കടബാധ്യതകള്‍ […]

Update: 2022-01-08 04:32 GMT

അമേരിക്കയുടെ കട പരിധി 2.5 ട്രില്യണ്‍ ഡോളര്‍ ഉയര്‍ത്താനുള്ള നിയമനിര്‍മ്മാണത്തിന് സെനറ്റ് ചൊവ്വാഴ്ച അംഗീകാരം നല്‍കി. 50 ല്‍ 49 വോട്ടുകളോടെയാണ്  പാസാക്കിയത്. അന്തിമ അംഗീകാരത്തിനായി ബില്‍ പ്രസിന്‍ഡന്റ് ജോ ബൈഡന് മുന്‍പാകെ സമര്‍പ്പിച്ച് കഴിഞ്ഞു. അടുത്ത വര്‍ഷത്തെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമുള്ള അസ്ഥിരതയെ നിര്‍വീര്യമാക്കുന്ന തീരുമാനമായി ഇതിനെ വിലയിരുത്തുന്നു. ട്രഷറി സെക്രട്ടറി ജാനറ്റ് യെലന്‍ നിശ്ചയിച്ച സമയ പരിധിക്ക് ഒരു ദിവസം ബാക്കി നില്‍ക്കേയാണ് സെനറ്റ് അംഗീകാരം.

'ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍  വരുത്തി വച്ച കടബാധ്യതകള്‍ വീട്ടുന്നതിനുള്ളതാണ് ഈ നയം. അതിനാല്‍ ഇരുപാര്‍ട്ടികളും ഒത്തുചേര്‍ന്നതില്‍ സന്തോഷമുണ്ട്.' സെനറ്റ് മജോരിറ്റി ലീഡര്‍ ചക് ഷ്യൂമെ വ്യക്തമാക്കി. നാമമാത്രമായ കടം കുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കിലും അതൊന്നും ഫലപ്രദമായിരുന്നില്ല. 1917 ല്‍ സ്ഥാപിതമായ ഈ സംവിധാനം കോണ്‍ഗ്രസും വൈറ്റ് ഹൗസും തീരുമാനിച്ച ചെലവുകളില്‍മേലുള്ള നിയന്ത്രണമായി പ്രവര്‍ത്തിക്കുന്നു. ഈ സാഹചര്യം തുടര്‍ന്നാല്‍ പണ ലഭ്യത ഇല്ലായ്മ വിപണിയെ തളര്‍ത്തുകയും സമ്പദ് വ്യവസ്ഥയെ തളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നത്. കൂടാതെ അമേരിക്കയോടുള്ള ആഗോള വിപണികളുടെ വിശ്വാസത്തിന് കോട്ടം തട്ടുകയും ചെയ്യും.

രാജ്യത്തിന്റെ നിലവിലെ കടബാധ്യതയായ 28.9 ട്രില്യണ്‍ ഡോളര്‍, ദശാബ്ദങ്ങളായി കുതിച്ചുയരുകയാണ്. സോഷ്യല്‍ സെക്യൂരിറ്റി, മെഡികെയര്‍, കടത്തിന്‍മേലുള്ള പലിശ, കൊവിഡ്-19 ദുരിതാശ്വാസ പാക്കേജുകള്‍ എന്നിവയാണ് ഏറ്റവുമധികം ചെലവ് വരുത്തിയ പദ്ധതികള്‍. എന്നിരുന്നാലും നികുതി ഇതില്‍ പ്രധാന ഘടകമാണ്. സമീപകാലത്തായി റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാര്‍ നടപ്പിലാക്കിയ നികുതി വെട്ടിക്കുറവുകളുടെ ഒരു പരമ്പരയും ഇതില്‍ ഉള്‍പ്പെടുന്നു. കരാര്‍ പ്രകാരം, റിപ്പബ്ലിക്കന്‍ വോട്ടുകളോടെ കഴിഞ്ഞ ആഴ്ച പാസാക്കിയ മെഡികെയര്‍ ബില്ലില്‍ ഒരു ഭേദഗതി വരുത്തിയിരുന്നു.

ഡെമോക്രാറ്റുകളുടെ ഫണ്ട് ദുരുപയോഗത്തിന്റെ അനന്തരഫലങ്ങള്‍ ലഘൂകരിക്കാനുള്ള ഭാവി ശ്രമത്തില്‍ പങ്കാളിയാകാന്‍ സാധ്യമല്ലെന്ന് ഒക്ടോബറില്‍ സെനറ്റ് ന്യൂന പക്ഷനേതാവ്  മക്കോണല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ അഭിപ്രായം പുതിയ അവസരത്തില്‍ അദ്ദേഹം പിന്‍വലിക്കുകയായിരുന്നു.
ട്രംപ് നാല് വര്‍ഷം പ്രസിഡന്റായിരിക്കെ ദേശീയ കടത്തില്‍ 7.8 ട്രില്യണ്‍ ഡോളര്‍ കുമിഞ്ഞുകൂടിയതായി ട്രഷറി രേഖകള്‍ വ്യക്തമാക്കുന്നു. നോണ്‍ പാട്ടിസണ്‍ ടാക്‌സ് പോളിസി സെന്റര്‍ അനുസരിച്ച് 2017 ലെ നികുതി വെട്ടിക്കുറക്കല്‍ ഒരു ട്രില്യണ്‍ മുതല്‍ രണ്ട് ട്രില്യണ്‍ വരെ കടത്തിലേക്ക് ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്

Tags:    

Similar News