കയറ്റുമതി ഓര്‍ഡറുകളില്‍ നേട്ടം പ്രതീക്ഷിച്ച് എഫ് ഐ ഇ ഒ
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ കയറ്റുമതി ആരോഗ്യകരമായ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്ന പ്രതീക്ഷ പുലര്‍ത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ് ഐ ഇ ഒ). നിലവില്‍ കയറ്റുമതി ഓര്‍ഡറുകളില്‍ വന്‍ ഒഴുക്ക് പ്രകടമായതിനാല്‍ അത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 530 ബില്യണ്‍ യുഎസ് ഡോളറിലെത്തിയേക്കാമെന്നാണ് എഫ് ഐ ഇ ഒ പ്രതീക്ഷിക്കുന്നത്. ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്ന് അധിക കയറ്റുമതി വരുമെന്നതിനാല്‍ മികച്ച വരുമാനം ലക്ഷ്യമിടുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 40 […]
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ കയറ്റുമതി ആരോഗ്യകരമായ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്ന പ്രതീക്ഷ പുലര്‍ത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ് ഐ ഇ ഒ). നിലവില്‍ കയറ്റുമതി ഓര്‍ഡറുകളില്‍ വന്‍ ഒഴുക്ക് പ്രകടമായതിനാല്‍ അത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 530 ബില്യണ്‍ യുഎസ് ഡോളറിലെത്തിയേക്കാമെന്നാണ് എഫ് ഐ ഇ ഒ പ്രതീക്ഷിക്കുന്നത്.
ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്ന് അധിക കയറ്റുമതി വരുമെന്നതിനാല്‍ മികച്ച വരുമാനം ലക്ഷ്യമിടുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 40 ബില്യണ്‍ ഡോളർ കടക്കാന്‍ സാധ്യതയുള്ളതിനാല്‍ വരും വര്‍ഷം 525-530 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എഫ് ഐ ഇ ഒ പ്രസിഡന്റ് എ ശക്തിവേല്‍ പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത വര്‍ഷത്തിലെ വളര്‍ച്ചാ സാധ്യതകളെ മുന്നോട്ട് നയിക്കാന്‍ ഈ നേട്ടം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.