പുതിയ ഡിജിറ്റല്‍ ഇന്ത്യ ആക്ടില്‍ ഡാറ്റ റെഗുലേഷന്‍ വ്യവസ്ഥകളും: രാജീവ് ചന്ദ്രശേഖര്‍

ഡാറ്റാ സംരക്ഷണ ബില്‍ നിയമമായ ശേഷം വ്യക്തിവിവരങ്ങള്‍ ചോരുന്ന സംഭവങ്ങളുണ്ടായാല്‍, ആരില്‍ നിന്നാണോ ചോര്‍ന്നത് അവര്‍ക്കെതിരെ 250 കോടി രൂപ വരെ പിഴ ചുമത്താനുള്ള വ്യവസ്ഥയുണ്ട്.

Update: 2022-11-26 08:35 GMT

ഡെല്‍ഹി: പുതിയ ഡിജിറ്റല്‍ ഇന്ത്യ ആക്ടില്‍ ഡാറ്റ റെഗുലേഷന്‍ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍. 'അടുത്തിടെ പുറത്തിറക്കിയ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ (ഡിപിഡിപി) ഡ്രാഫ്റ്റ് രാജ്യത്തെ പൗരന്മാരുടെ ഡാറ്റയുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതാണെന്നും, ഇതിലൂടെ ഒരു റെഗുലേറ്ററെ നിയമിക്കാനോ, ഡാറ്റാ ഇക്കോസിസ്റ്റത്തിന് നിയന്ത്രണം സൃഷ്ടിക്കാനോ ഉദ്ദേശിക്കുന്നില്ല.

ഡിജിറ്റല്‍ ഇന്ത്യ ആക്ടിനായി ഒരു പുതിയ ബില്‍ തയ്യാറാക്കുന്നുണ്ട്. ഡിപിഡിപി ഉപഭോക്താക്കളുടെ ഡാറ്റ പരിരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബില്ലാണെന്നും,' ചന്ദ്രശേഖര്‍ പറഞ്ഞു. ഓഗസ്റ്റില്‍ കേന്ദ്രം പിന്‍വലിച്ച ഡാറ്റ സംരക്ഷണ ബില്ലിനു പകരമാണ് പുതിയ ഡാറ്റാ സംരക്ഷണ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 17 വരെയാണ് പുതിയ ബില്ലില്‍ എന്തെങ്കിലും അഭിപ്രായങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഈ ബില്‍ നിയമമായ ശേഷം വ്യക്തിവിവരങ്ങള്‍ ചോരുന്ന സംഭവങ്ങളുണ്ടായാല്‍, ആരില്‍ നിന്നാണോ ചോര്‍ന്നത് അവര്‍ക്കെതിരെ 250 കോടി രൂപ വരെ പിഴ ചുമത്താനുള്ള വ്യവസ്ഥയുണ്ട്.

Tags:    

Similar News