പുതിയ ബില്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാന്‍ ഫ്ളിപ്പ്കാര്‍ട്ട്
- ഫാസ്ടാഗ്, ഡിറ്റിഎച്ച് റീചാര്‍ജ് തുടങ്ങിയ സേവങ്ങള്‍ ഇനി മുതല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും
- 2023-24 ല്‍, ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം 1.3 ബില്യണ്‍ ഇടപാടുകള്‍ പ്രോസസ്സ് ചെയ്തിട്ടുണ്ട്
- എതിരാളിയായ ആമസോണ്‍, പേയ്‌മെന്റ് സബ്‌സിഡിയറിയായ ആമസോണ്‍ പേയ്ക്കായി 600 കോടി രൂപയാണ് നിക്ഷേപം നടത്തിയത്
ബില്‍ഡെസ്‌കുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്കായി പുതിയ ബില്‍ പേയ്്മെന്റ് സംവിധാനം നടപ്പിലാക്കാന്‍ ഫ്ളിപ്പ്കാര്‍ട്ട്. ഫാസ്ടാഗ്, ഡിറ്റിഎച്ച് റീചാര്‍ജ് തുടങ്ങിയ സേവങ്ങള്‍ ഇനി മുതല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും.
പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ്, ഇലക്ട്രിസിറ്റി ബില്‍ പേയ്‌മെന്റുകള്‍ എന്നിവയുള്‍പ്പെടെ ഫ്ളിപ്പ്കാര്‍ട്ടില്‍ തത്സമയമായ ആദ്യ പേയ്‌മെന്റ് സേവനങ്ങള്‍ക്ക് പുറമേയാണിത്. 2023-24 ല്‍, ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം 1.3 ബില്യണ്‍ ഇടപാടുകള്‍ പ്രോസസ്സ് ചെയ്തിട്ടുണ്ട്. 2026 ഓടെ ഈ എണ്ണം 3 ബില്യണ്‍ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചു.
ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റത്തില്‍ 20ലധികം ബില്ലിംഗ് വിഭാഗങ്ങളും 21,000 ബില്ലര്‍മാരും സജീവമായതിനാല്‍, 70% ബില്‍ പേയ്‌മെന്റുകളും ഇപ്പോള്‍ ഇലക്ട്രോണിക് വഴിയാണ് നടത്തുന്നത്. എതിരാളിയായ ആമസോണ്‍, പേയ്‌മെന്റ് സബ്‌സിഡിയറിയായ ആമസോണ്‍ പേയ്ക്കായി 600 കോടി രൂപയാണ് നിക്ഷേപം നടത്തിയത്. ഇതോടെ 2024 ലെ മൊത്തം നിക്ഷേപം 950 കോടി രൂപയായി.