ജിൻഡാൽ സ്റ്റെയിൻലെസ്സിന്റെ റേറ്റിംഗ് ഔട്ട്ലുക് ഉയർത്തി ക്രിസിൽ
- ഔട്ട്ലുക് പോസിറ്റിവ് ആയാണ് ഉയർത്തിയത്
- ശക്തമായ പണ ലഭ്യതയും, ഏറ്റെടുക്കലും, ശേഷി വിപുലീകരണവുമാണ് കാരണം.
ജിൻഡാൽ സ്റ്റൈൻലെസ്സ് ലിമിറ്റഡിന്റെ (ജെഎസ്എൽ ) ഔട്ട്ലുക് ഉയർത്തി ക്രിസിൽ. കമ്പനിയുടെ ദീർഘകാല വായ്പ പദ്ധതികളുടെയും, സൗകര്യങ്ങളുടെയും ഔട്ട്ലുക്കാണ് ഉയർത്തിയത്. റേറ്റിംഗ് 'AA-' ആയി നില നിർത്തി..
കമ്പനിയുടെ മെച്ചപ്പെട്ട ബിസിനസ്സ് റിസ്ക് പ്രൊഫൈൽ കണക്കിലെടുത്താണ് റേറ്റിംഗ് ഏജൻസി തങ്ങളുടെ വീക്ഷണം പരിഷ്കരിച്ചത്. ശേഷി വിപുലീകരണത്തിലും, ഏറ്റെടുക്കലുകളിലും പ്രതീക്ഷിച്ച മുന്നേറ്റമാണ് ഉണ്ടായതെന്ന് ക്രീസിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഹ്രസ്വ കാല വായ്പ സൗകര്യങ്ങൾക്ക് ക്രിസിൽ 'A1+' റേറ്റിംഗ് നൽകിയെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
റേറ്റിംഗ് ഉയർത്തുന്നതിനായി ക്രിസിൽ പരിഗണിച്ച പ്രധാന ഘടകങ്ങളിലൊന്ന് ജിൻഡാൽ സ്റ്റെയിൻലെസ്സ് ഹിസാർ ലിമിറ്റഡിന്റെ കമ്പനിയിലേക്കുള്ള ലയനമാണ്. ശക്തമായ പണ ലഭ്യതയും, ഏറ്റെടുക്കലും, കൂടാതെ പ്രതിവർഷം 2.9 മില്യൺ ടൺ ഉത്പാദന ശേഷി കൈവരിക്കുന്നതിനായി നടത്തുന്ന ശേഷി വിപുലീകരണവും മറ്റു ഘടകങ്ങളാണ്.
ആഭ്യന്തര വിപണിയിൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ വ്യവസായത്തിൽ കമ്പനിക്കുള്ള നേതൃ സ്ഥാനവും, മികച്ച ഡിമാൻഡും, മതിയായ കയറ്റുമതി സാനിധ്യവും റേറ്റിംഗ് ഉയർത്തുന്നതിന് കാരണങ്ങളാണ്.
സമീപ കാലത്തെ ഏറ്റെടുക്കലും, 2024 സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ചിട്ടുള്ള കാപെക്‌സ് കൈവരിക്കാനുള്ള ശ്രമങ്ങളും കമ്പനിയുടെ ബിസിനസ് റിസ്ക് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് ക്രിസിൽ റേറ്റിംഗ് വ്യക്തമാക്കി.