ഉപഭോക്താവ് നൽകുന്ന ശരാശരി തുക 178 രൂപ, റിലയൻസ് ജിയോയുടെ അറ്റാദായം 4,638 കോടി രൂപയായി

ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) പ്രതിമാസം 178.2 രൂപയായി. തൊട്ടു മുൻപുള്ള രണ്ടാം പാദത്തിൽ 177.2 രൂപയും, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 151.6 രൂപയുമായിരുന്നു.

Update: 2023-01-21 06:47 GMT


ഡെൽഹി :ഡിസംബർ പാദത്തിൽ റിലയൻസ് ജിയോയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 28.3 ശതമാനം വർധിച്ച് 4,638 കോടി രൂപയായി. ജിയോ വരിക്കാരുടെ എണ്ണത്തിലുണ്ടായ സ്ഥിരമായ വളർച്ചയും, കണക്റ്റിവിറ്റി ബിസിനസിലെ മികച്ച പുരോഗതിയുമാണ് നേട്ടത്തിന് കാരണം. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ അറ്റാദായം 3,615 കോടി രൂപയായിരുന്നു.

പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം മുൻ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 19,347 കോടി രൂപയിൽ നിന്ന് 22,998 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ 18.8 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 5 ജി സേവനങ്ങൾ ആരംഭിച്ച് മൂന്നു മാസത്തിനകം രാജ്യത്തെ 134 സിറ്റികളിൽ ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിന് കഴിഞ്ഞുവെന്ന് റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.

ജിയോയുടെ കൺസോളിഡേറ്റഡ് വരുമാനം വാർഷികാടിസ്ഥാനത്തിൽ 20.8 ശതമാനം വർധിച്ച് 29,195 കോടി രൂപയായി. എബിറ്റെട 25.1 ശതമാനം ഉയർന്ന് 12,519 കോടി രൂപയായി. എബിറ്റെട മാർജിൻ 170 ബേസിസ് പോയിന്റാണ് വർധിച്ചിട്ടുള്ളത്. അറ്റ വരിക്കാരുടെ എണ്ണം ഈ പാദത്തിൽ 5.3 ദശലക്ഷമായി. ഇതോടെ ഡിസംബർ പാദത്തിൽ മൊത്ത വരിക്കാരുടെ എണ്ണം 34.2 ദശലക്ഷം ആയി.

ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) പ്രതിമാസം 178.2 രൂപയായി. തൊട്ടു മുൻപുള്ള രണ്ടാം പാദത്തിൽ 177.2 രൂപയും, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 151.6 രൂപയുമായിരുന്നു.


Tags:    

Similar News