വിപണിയിൽ മികച്ച അരങ്ങേറ്റം നടത്തി വീനസ് പൈപ്പ്‌സ്

ദുർബ്ബലമായ വിപണിയിൽ മികച്ച അരങ്ങേറ്റം നടത്തി വീനസ് പൈപ്പ്‌സ് ആൻഡ് ട്യൂബ്സ്. സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകളുടെയും, ട്യൂബിന്റേയും നിർമ്മാണവും കയറ്റുമതിയും നടത്തുന്ന കമ്പനി ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നത്‌. 326 രൂപക്ക് ഇഷ്യൂ ചെയ്ത ഓഹരി ബിഎസ്ഇ യിൽ 2.76 ശതമാനം വർധനവിൽ 335 രൂപയ്ക്ക് ലിസ്റ്റ് ചെയ്തു. തുടർന്ന്, 7.89 ശതമാനം വർധിച്ച് 351.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ ഐപിഓ യ്ക്കു 16.31 മടങ്ങ് അപേക്ഷകരുണ്ടായിരുന്നു. റീട്ടെയിൽ നിക്ഷേപകർ 12 മടങ്ങ് അപേക്ഷിച്ചപ്പോൾ, സ്ഥാപനേതര വിഭാഗത്തിലേക്ക് […]

Update: 2022-05-24 08:35 GMT

ദുർബ്ബലമായ വിപണിയിൽ മികച്ച അരങ്ങേറ്റം നടത്തി വീനസ് പൈപ്പ്‌സ് ആൻഡ് ട്യൂബ്സ്. സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകളുടെയും, ട്യൂബിന്റേയും നിർമ്മാണവും കയറ്റുമതിയും നടത്തുന്ന കമ്പനി ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നത്‌.

326 രൂപക്ക് ഇഷ്യൂ ചെയ്ത ഓഹരി ബിഎസ്ഇ യിൽ 2.76 ശതമാനം വർധനവിൽ 335 രൂപയ്ക്ക് ലിസ്റ്റ് ചെയ്തു. തുടർന്ന്, 7.89 ശതമാനം വർധിച്ച് 351.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ ഐപിഓ യ്ക്കു 16.31 മടങ്ങ് അപേക്ഷകരുണ്ടായിരുന്നു. റീട്ടെയിൽ നിക്ഷേപകർ 12 മടങ്ങ് അപേക്ഷിച്ചപ്പോൾ, സ്ഥാപനേതര വിഭാഗത്തിലേക്ക് 15.69 മടങ്ങും, സ്ഥാപന വിഭാഗത്തിലേക്ക് 12 മടങ്ങുമാണ് അപേക്ഷകൾ ലഭിച്ചത്. ഇതിൽ നിന്ന് ലഭിക്കുന്ന തുക, ശേഷി വിപുലീകരണത്തിനായുള്ള പദ്ധതിയുടെ ചെലവിനും, ഹോളോ പൈപ്പുകൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും, മറ്റ് മൂലധന ആവശ്യങ്ങൾക്കും വേണ്ടി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

Tags:    

Similar News