കണക്ടിവിറ്റി ബിസിനസ് കുതിച്ചു: 4,518 കോടി രൂപയുടെ അറ്റാദായം നേടി ജിയോ

സെപ്റ്റംബര്‍ പാദത്തില്‍ റിലയന്‍സ് ജിയോയുടെ അറ്റാദായം 28 ശതമാനം വര്‍ധിച്ച് (വാര്‍ഷികാടിസ്ഥാനത്തില്‍) 4,518 കോടി രൂപയായി. മാത്രമല്ല ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 20.2 ശതമാനം വര്‍ധിച്ച് 22,521 കോടി രൂപയായെന്നും കമ്പനി പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 26.2 ശതമാനത്തില്‍ നിന്നും 26.3 ശതമാനമായിട്ടുണ്ട്. ജിയോയുടെ എബിറ്റ്ഡ മാര്‍ജിന്‍ 90 ബേസിസ് പോയിന്റ് ഉയര്‍ന്ന് 51 ശതമാനമായിട്ടുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ ജിയോ പ്ലാറ്റ്‌ഫോമുകളുടെ കണ്‍സോളിഡേറ്റഡ് അറ്റവരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 23 ശതമാനം […]

Update: 2022-10-21 22:00 GMT

സെപ്റ്റംബര്‍ പാദത്തില്‍ റിലയന്‍സ് ജിയോയുടെ അറ്റാദായം 28 ശതമാനം വര്‍ധിച്ച് (വാര്‍ഷികാടിസ്ഥാനത്തില്‍) 4,518 കോടി രൂപയായി. മാത്രമല്ല ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 20.2 ശതമാനം വര്‍ധിച്ച് 22,521 കോടി രൂപയായെന്നും കമ്പനി പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 26.2 ശതമാനത്തില്‍ നിന്നും 26.3 ശതമാനമായിട്ടുണ്ട്. ജിയോയുടെ എബിറ്റ്ഡ മാര്‍ജിന്‍ 90 ബേസിസ് പോയിന്റ് ഉയര്‍ന്ന് 51 ശതമാനമായിട്ടുണ്ട്.

സെപ്റ്റംബര്‍ പാദത്തില്‍ ജിയോ പ്ലാറ്റ്‌ഫോമുകളുടെ കണ്‍സോളിഡേറ്റഡ് അറ്റവരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 23 ശതമാനം ഉയര്‍ന്ന് 24,275 കോടി രൂപയായിട്ടുണ്ട്. കണക്ടിവിറ്റി ബിസിനസില്‍ ഉണ്ടായ വരുമാന വര്‍ധനവാണ് കമ്പനിയ്ക്ക് നേട്ടമായത്.

ഈ വിഭാഗത്തില്‍ നിന്നും യുസറില്‍ നിന്നുള്ള വാര്‍ഷിക വരുമാനം (ആനുവല്‍ റവന്യു പെര്‍ യൂസര്‍) സെപ്റ്റംബര്‍ പാദത്തില്‍ 177.2 രൂപയായി. ഇക്കാലയളവില്‍ 7.7 മില്യണ്‍ ഉപഭോക്താക്കളെയാണ് റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചത്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 42.76 കോടി ഉപഭോക്താക്കളാണ് റിലയന്‍സ് ജിയോയ്ക്കുള്ളത്.

Tags:    

Similar News