വരുമാനം വളര്‍ന്നിട്ടും അറ്റാദായത്തില്‍ തളര്‍ന്ന് അരബിന്ദോ ഫാര്‍മ

ഹൈദരാബാദ്: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അരബിന്ദോ ഫാര്‍മയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം ജൂണ്‍ പാദത്തില്‍ 32.4 ശതമാനം ഇടിഞ്ഞ് 520.5 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 770 രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ജൂണ്‍ പാദത്തില്‍ 9.4 ശതമാനം വര്‍ധിച്ച് 6,236 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 5,702 കോടി രൂപയായിരുന്നു. വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിനിടയിലും തങ്ങളുടെ വളര്‍ച്ച ശക്തിപ്പെടുത്തിക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചെന്ന് കമ്പനിയുടെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ […]

Update: 2022-08-12 02:06 GMT
ഹൈദരാബാദ്: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അരബിന്ദോ ഫാര്‍മയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം ജൂണ്‍ പാദത്തില്‍ 32.4 ശതമാനം ഇടിഞ്ഞ് 520.5 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 770 രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ജൂണ്‍ പാദത്തില്‍ 9.4 ശതമാനം വര്‍ധിച്ച് 6,236 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 5,702 കോടി രൂപയായിരുന്നു.
വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിനിടയിലും തങ്ങളുടെ വളര്‍ച്ച ശക്തിപ്പെടുത്തിക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചെന്ന് കമ്പനിയുടെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ നിത്യാനന്ദ റെഡ്ഡി പറഞ്ഞു. ഒന്നാം പാദത്തില്‍ യുഎസ് വരുമാനം 10.8 ശതമാനം വര്‍ഷം വര്‍ധിച്ച് 2,971.1 കോടി രൂപയായി. യൂറോപ്പിലെ വരുമാനം 2.2 ശതമാനം കുറഞ്ഞ് 1,548.1 കോടി രൂപയായി.
Tags:    

Similar News