വില്‍പ്പന ഉയര്‍ന്നു, കോള്‍ ഇന്ത്യയുടെ അറ്റാദായം 178% ഉയര്‍ന്നു
കൊല്‍ക്കത്ത: ഉയര്‍ന്ന വില്‍പ്പനയുടെ പശ്ചാത്തലത്തില്‍ ഒന്നാം പാദത്തില്‍ കോള്‍ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 178 ശതമാനം ഉയര്‍ന്ന് 8,834 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,174 കോടി രൂപയായിരുന്നു. വില്‍പ്പന മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 23,293 കോടി രൂപയില്‍ നിന്ന്, അവലോകന പാദത്തില്‍ 39 ശതമാനം ഉയര്‍ന്ന് 32,498 കോടി രൂപയിലെത്തിയെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. മുന്‍ വര്‍ഷം ജൂണ്‍ പാദത്തിലെ 21,626 കോടി രൂപയില്‍ നിന്ന് മൊത്തം […]
കൊല്‍ക്കത്ത: ഉയര്‍ന്ന വില്‍പ്പനയുടെ പശ്ചാത്തലത്തില്‍ ഒന്നാം പാദത്തില്‍ കോള്‍ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 178 ശതമാനം ഉയര്‍ന്ന് 8,834 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,174 കോടി രൂപയായിരുന്നു. വില്‍പ്പന മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 23,293 കോടി രൂപയില്‍ നിന്ന്, അവലോകന പാദത്തില്‍ 39 ശതമാനം ഉയര്‍ന്ന് 32,498 കോടി രൂപയിലെത്തിയെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. മുന്‍ വര്‍ഷം ജൂണ്‍ പാദത്തിലെ 21,626 കോടി രൂപയില്‍ നിന്ന് മൊത്തം ചെലവ് അവലോകന പാദത്തില്‍ 23,985 കോടി രൂപയിലെത്തി.
ഉപഭോഗ വസ്തുക്കളുടെ വില മുന്‍വര്‍ഷം ഒന്നാം പാദത്തിലെ 1,843 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3,057 കോടി രൂപയായി ഉയര്‍ന്നു. ജൂണ്‍ പാദത്തില്‍ കരാര്‍ ചെലവ് 5,565 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 4,022 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ ലേല കല്‍ക്കരി വില്‍പ്പനയില്‍ നിന്ന് കമ്പനിക്ക് ടണ്ണിന് 4,340 രൂപ വീതം ലഭിച്ചു. ഇതേ പാദത്തില്‍ ഇത്തരത്തില്‍ ഏകദേശം 21 ദശലക്ഷം ടണ്‍ വിറ്റഴിച്ചു. വൈദ്യുതി ഉപഭോഗം പെട്ടെന്ന് ഉയര്‍ന്നത് മൂലം ഇന്ധനക്ഷാമം നേരിട്ട താപവൈദ്യുത മേഖലയ്ക്ക് ഡിമാന്‍ഡ് കൂടി.
ജൂണ്‍ പാദത്തില്‍ ഏകദേശം 154 ദശലക്ഷം ടണ്‍ കല്‍ക്കരി നിയന്ത്രിത മേഖലയിലേക്ക് വിറ്റഴിച്ചു. എഫ്എസ്എ (ഇന്ധന വിതരണ കരാര്‍) വഴിയുള്ള വില ടണ്ണിന് 1,442 രൂപയായിരുന്നു. കമ്പനിയുടെ ഉത്പാദനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 123.98 ദശലക്ഷം ടണ്ണില്‍ നിന്ന് അവലോകന പാദത്തില്‍ 159.75 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ 160.44 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് 177.49 ദശലക്ഷം ടണ്ണാണ് ഈ പാദത്തില്‍ വിറ്റഴിച്ചത്.